Manju Warrier and Divya Unni
സിബി മലയില്‍ സംവിധാനം ചെയ്ത് ഷാജി കൈലാസ് നിര്‍മിച്ച സിനിമയാണ് ‘ഉസ്താദ്’. രഞ്ജിത്താണ് സിനിമയുടെ തിരക്കഥ രചിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ വിജയമായിരുന്നില്ല. എന്നാല്‍, കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഉസ്താദ്.
ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു. എന്നാല്‍, ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്യാന്‍ സംവിധായകനും തിരക്കഥാകൃത്തും ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെയാണ്. എന്നാല്‍, പിന്നീട് ആ തീരുമാനം മാറ്റി.
Divya Unni and Mohanlal (Ustad Film)
പൂര്‍ണമായി കുടുംബപശ്ചാത്തലത്തില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ കൂടി കൂടുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചു. അതോടെ മഞ്ജു വാര്യര്‍ക്ക് പകരം ദിവ്യ ഉണ്ണിയെ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ സഹോദരി കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെയായിരുന്നു മഞ്ജു വാര്യരെ മാറ്റിയത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…