Categories: latest news

‘എന്തൊരു വര്‍ഷം’; 2021 ല്‍ ഒന്നും ആഗ്രഹിച്ച പോലെ നടന്നില്ലെന്ന് പ്രിയ വാര്യര്‍

ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ബോളിവുഡിലും പ്രിയ ഒരു കൈ പയറ്റി. അത്രത്തോളം ആരാധകരുണ്ട് പ്രിയയ്ക്ക്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പ്രിയ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും അതീവ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോള്‍ ഇതാ പോയ വര്‍ഷം തനിക്ക് എങ്ങനെയായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് 2021 തനിക്ക് എങ്ങനെയായിരുന്നെന്ന് പ്രിയ വിവരിച്ചിരിക്കുന്നത്.

Priya Prakash

താന്‍ വളരെ പ്രതീക്ഷകളോടെയാണ് 2021 തുടങ്ങിയതെന്നും എന്നാല്‍ താന്‍ വിചാരിച്ച പോലെ അല്ല എല്ലാ കാര്യങ്ങളും നടന്നതെന്നും പ്രിയ പറയുന്നു. 2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി പറയുന്നത്.

വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയതെന്നാണ് പ്രിയ പറയുന്നത്. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചതെന്നാണ് താരം പറയുന്നത്. 2021 എന്ന വര്‍ഷം എന്നോട് അല്പം പരുഷമായാണ് പെരുമാറിയതെന്നും അതുകൊണ്ട് തനിക്ക് കുറച്ച് നിരാശയുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു. ഞാന്‍ കള്ളം പറയില്ല. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ (2021 എന്ന വര്‍ഷത്തെ) ഞാന്‍ കുറ്റപ്പെടുത്തില്ലെന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago