Categories: Gossips

ഏതൊരു പെണ്ണിനേയും പോലെ എനിക്കും അങ്ങനെയുള്ള ആഗ്രഹങ്ങളുണ്ട്; വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് ലക്ഷ്മി ശര്‍മ

വ്യക്തിജീവിതത്തെ കുറിച്ച് മനസു തുറന്ന് നടി ലക്ഷ്മി ശര്‍മ. വിവാഹം, കുടുംബം എന്നീ കാര്യങ്ങളെ കുറിച്ചാണ് ലക്ഷ്മി സംസാരിക്കുന്നത്. വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് നടക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു.

വിവാഹത്തിനായി നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സിനിമ നടിയായതിനാല്‍ വരുന്ന വിവാഹാലോചനകള്‍ എല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥയാണെന്ന് ലക്ഷ്മി പറയുന്നു. അഭിനയം വിവാഹത്തിനു തടസ്സമാകുന്നു എന്നാണ് നടിയുടെ തുറന്നുപറച്ചില്‍.

Lakshmi Sharma

2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരുനല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശര്‍മ പറയുന്നു.

ബ്ലസി ചിത്രം പളുങ്കില്‍ മമ്മൂട്ടിയുടെ നായികയായി വന്നാണ് ലക്ഷ്മി ശര്‍മ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ദ്രോണ, പാസഞ്ചര്‍, കേരള പൊലീസ്, ചിത്രശലഭങ്ങളുടെ വീട്, മകരമഞ്ഞ് തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ലക്ഷ്മി അഭിനയിച്ചു.

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

56 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

1 hour ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

16 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago