Categories: latest news

സിനിമ പ്രേമികള്‍ക്ക് വീണ്ടും ഷോക്ക് ! തിയറ്ററുകള്‍ അടച്ചേക്കും

കോവിഡ് പ്രതിസന്ധിക്കിടയിലും ശക്തമായ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്തും രൂക്ഷമായത്. രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും നിലവില്‍ വന്നു. സിനിമ തിയറ്ററുകളേയും ഇത് ബാധിച്ചു. രാത്രി പത്തിന് ശേഷം സിനിമാ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന സിനിമ വ്യവസായത്തിനു ഇത് തിരിച്ചടിയായി.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്തെ തിയറ്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിയറ്ററുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

തിയറ്ററുകളിലെ തിരക്ക് ഒമിക്രോണ്‍ വ്യാപനത്തിനു കാരണമായേക്കാമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ സിനിമകള്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് വീണ്ടും തിയറ്ററുകള്‍ അടച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അനില മൂര്‍ത്തി

Recent Posts

‘ഗോന്ധൾ’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി

ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി…

4 minutes ago

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച്…

6 hours ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…

6 hours ago

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ…

7 hours ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…

7 hours ago

ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?

നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും…

7 hours ago