Categories: Gossips

‘അടുത്ത കെട്ട് ഉടനെ ഉണ്ടോ?’; അമ്പിളി ദേവിയെ പരിഹസിച്ച് കമന്റ്, മറുപടിയുമായി താരം

തന്നെ സോഷ്യല്‍മീഡിയയില്‍ പരിഹസിച്ചയാള്‍ക്ക് കലക്കന്‍ മറുപടി നല്‍കി നടിയും നര്‍ത്തകിയുമായ അമ്പിളി ദേവി. അടുത്ത കല്യാണം ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചയാള്‍ക്കാണ് അമ്പിളി വായടപ്പിക്കുന്ന മറുപടി നല്‍കിയത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് അമ്പിളി പൊതുവേദിയില്‍ നൃത്തം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ‘മധുരം ശോഭനം’ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു അമ്പിളിയുടെ നൃത്തം. ഹിറ്റ്ലര്‍ സിനിമയിലെ ‘കിതച്ചെത്തും കാറ്റേ, കൊതിച്ചിപ്പൂം കാറ്റേ’ പാട്ടിനാണ് ഷോയില്‍ അമ്പിളി ദേവി നൃത്തം ചെയ്തിരുന്നത്. ഈ പരിപാടിയില്‍ നിന്നുമുള്ള തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാള്‍ എത്തിയത്.

Ambili Devi

‘അടുത്ത കെട്ട് ഉടനെ എങ്ങാനും ഉണ്ടോ’ എന്നാണ് ഒരാള്‍ അമ്പിളിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്, ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്,’ ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും ഒരു അവകാശമില്ല,’ ‘അവര്‍ വിവാഹം ഒന്ന് കഴിച്ചാലും പത്ത് കഴിച്ചാലും അത് ഒരിക്കലും മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

തന്നെ അപമാനിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ട് അമ്പിളി ദേവിയും നേരിട്ടെത്തി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’ എന്നായിരുന്നു അമ്പിളി നല്‍കിയ കലക്കന്‍ മറുപടി. അമ്പിളിയും കൂടി പ്രതികരിച്ചതോടെ കമന്റും മുക്കി ഇയാള്‍ മുങ്ങുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

4 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

10 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

10 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

10 hours ago