Categories: Videos

ഞാന്‍ ആശുപത്രിയില്‍ പോയത് കടിച്ച പാമ്പിനേയും കൊണ്ട്; ഫാംഹൗസില്‍ നടന്ന കാര്യങ്ങള്‍ വിവരിച്ച് സല്‍മാന്‍ ഖാന്‍

പാമ്പ് കടിച്ച അനുഭവം പങ്കുവച്ച് നടന്‍ സല്‍മാന്‍ ഖാന്‍. തന്നെ മൂന്ന് തവണയാണ് പാമ്പ് കടിച്ചതെന്ന് സല്‍മാന്‍ പറഞ്ഞു. കടിച്ച പാമ്പിനെ ഒരു ഉപദ്രവവും ഏല്‍പ്പിക്കാതെ തിരികെ കാട്ടില്‍ കൊണ്ടുപോയി വിട്ടെന്നും താരം പറഞ്ഞു.

‘ എവിടെ നിന്നോ ഒരു പാമ്പ് മുറിയിലെത്തി. പാമ്പിനെ കണ്ടപ്പോള്‍ കുട്ടികള്‍ പേടിച്ചു. ഭയങ്കര ബഹളമായി. ഞാന്‍ ഓടിചെന്നു, പാമ്പിനെ കണ്ടതോടെ അവിടെ നില്‍ക്കുന്നവരോട് ഒരു വടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചെറിയ വടിയാണ് കുട്ടികള്‍ കൊണ്ടുവന്നത്. ഞാന്‍ ആ വടി കൊണ്ട് പാമ്പിനെ ഉയര്‍ത്തി. പുറത്തേക്ക് കളയാന്‍ നോക്കുന്നതിനിടയില്‍ അത് വടിയിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി. അതെന്റെ കയ്യിന്റെ വളരെ അടുത്ത് എത്തിയതിനാല്‍ ഞാന്‍ മറുകൈ കൊണ്ട് പാമ്പിനെ പിടിച്ച് വടി താഴെയിട്ടു,’

Salman Khan

‘വിഷമുള്ള പാമ്പാണെന്ന് കരുതി ചുറ്റുമുള്ള ഗ്രാമവാസികള്‍ ഉറക്കെ ബഹളംവച്ചു. ആ ശബ്ദം കേട്ടാണ് പാമ്പ് എന്നെ തിരിഞ്ഞു കയ്യില്‍ കൊത്തിയത്. അത് എന്നെ വീണ്ടും കടിച്ചു. മൂന്ന് തവണ എന്നെ കടിച്ചു. ഒടുവില്‍ കടിച്ച പാമ്പിനേയും കൊണ്ടാണ് ആശുപത്രിയില്‍ പോയത്. അത് അല്‍പ്പം വിഷമുള്ള തരം പാമ്പായിരുന്നു. അതുകൊണ്ട് വിഷമരുന്ന് നല്‍കി. തുടര്‍ന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.ഇക്കാര്യമറിഞ്ഞ് അച്ഛന്‍ വളരെയധികം ടെന്‍ഷനടിച്ചു. പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു അച്ഛനറിയേണ്ടത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന്,’ സല്‍മാന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് സല്‍മാനെ പന്‍വേലിലെ ഫാംഹൗസില്‍ വച്ച് പാമ്പ് കടിച്ചത്. ഇന്ന് സല്‍മാന്റെ ജന്മദിനമാണ്. ജന്മദിന ആഘോഷങ്ങള്‍ക്കായാണ് താരം ഫാംഹൗസില്‍ എത്തിയത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago