Salman Khan
പാമ്പ് കടിച്ച അനുഭവം പങ്കുവച്ച് നടന്‍ സല്‍മാന്‍ ഖാന്‍. തന്നെ മൂന്ന് തവണയാണ് പാമ്പ് കടിച്ചതെന്ന് സല്‍മാന്‍ പറഞ്ഞു. കടിച്ച പാമ്പിനെ ഒരു ഉപദ്രവവും ഏല്‍പ്പിക്കാതെ തിരികെ കാട്ടില്‍ കൊണ്ടുപോയി വിട്ടെന്നും താരം പറഞ്ഞു.
‘ എവിടെ നിന്നോ ഒരു പാമ്പ് മുറിയിലെത്തി. പാമ്പിനെ കണ്ടപ്പോള്‍ കുട്ടികള്‍ പേടിച്ചു. ഭയങ്കര ബഹളമായി. ഞാന്‍ ഓടിചെന്നു, പാമ്പിനെ കണ്ടതോടെ അവിടെ നില്‍ക്കുന്നവരോട് ഒരു വടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചെറിയ വടിയാണ് കുട്ടികള്‍ കൊണ്ടുവന്നത്. ഞാന്‍ ആ വടി കൊണ്ട് പാമ്പിനെ ഉയര്‍ത്തി. പുറത്തേക്ക് കളയാന്‍ നോക്കുന്നതിനിടയില്‍ അത് വടിയിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി. അതെന്റെ കയ്യിന്റെ വളരെ അടുത്ത് എത്തിയതിനാല്‍ ഞാന്‍ മറുകൈ കൊണ്ട് പാമ്പിനെ പിടിച്ച് വടി താഴെയിട്ടു,’
Salman Khan
‘വിഷമുള്ള പാമ്പാണെന്ന് കരുതി ചുറ്റുമുള്ള ഗ്രാമവാസികള്‍ ഉറക്കെ ബഹളംവച്ചു. ആ ശബ്ദം കേട്ടാണ് പാമ്പ് എന്നെ തിരിഞ്ഞു കയ്യില്‍ കൊത്തിയത്. അത് എന്നെ വീണ്ടും കടിച്ചു. മൂന്ന് തവണ എന്നെ കടിച്ചു. ഒടുവില്‍ കടിച്ച പാമ്പിനേയും കൊണ്ടാണ് ആശുപത്രിയില്‍ പോയത്. അത് അല്‍പ്പം വിഷമുള്ള തരം പാമ്പായിരുന്നു. അതുകൊണ്ട് വിഷമരുന്ന് നല്‍കി. തുടര്‍ന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.ഇക്കാര്യമറിഞ്ഞ് അച്ഛന്‍ വളരെയധികം ടെന്‍ഷനടിച്ചു. പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു അച്ഛനറിയേണ്ടത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന്,’ സല്‍മാന്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് സല്‍മാനെ പന്‍വേലിലെ ഫാംഹൗസില്‍ വച്ച് പാമ്പ് കടിച്ചത്. ഇന്ന് സല്‍മാന്റെ ജന്മദിനമാണ്. ജന്മദിന ആഘോഷങ്ങള്‍ക്കായാണ് താരം ഫാംഹൗസില്‍ എത്തിയത്.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്‍, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…