Categories: latest news

പൃഥ്വിരാജ് ഇല്ലാതെ മോഹന്‍ലാലിന്റെ ബറോസ് ! തിരക്കുകള്‍ കാരണം പിന്മാറിയെന്ന് റിപ്പോര്‍ട്ട്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബറോസ്’. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് ‘ബറോസ്’. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നതായി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മാത്രമല്ല സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്മാറിയെന്നാണ് വാര്‍ത്ത. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് പൃഥ്വി ബറോസില്‍ നിന്ന് പിന്മാറിയത്.

Prithviraj and Mohanlal (Barroz)

നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറാന്‍ തീരുമാനിച്ചത്.

 

 

അനില മൂര്‍ത്തി

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago