Mohanlal
1985 ന് ശേഷമാണ് മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് വളരുന്നതും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ആകുന്നതും. അതില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മോഹന്‍ലാലിന് അയലത്തെ പയ്യന്‍ ഇമേജ് ഉണ്ടാക്കി കൊടുത്തത് പ്രിയദര്‍ശന്‍ ചിത്രങ്ങളാണ്. അതില്‍ മുന്‍പന്തിയിലുള്ള സിനിമയാണ് ‘ചിത്രം’.
1988 ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 33 വര്‍ഷമായി. മോഹന്‍ലാല്‍, നെടുമുടി വേണു, രഞ്ജിനി, ലിസി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. തിയറ്ററില്‍ 366 ദിവസമാണ് തുടര്‍ച്ചയായി ചിത്രം പ്രദര്‍ശിപ്പിച്ചത്.
Mohanlal
സാമ്പത്തികമായി വന്‍ ലാഭമാണ് ചിത്രം കൊയ്തത്. 40 ലക്ഷത്തോളമായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അന്ന് മൂന്നരക്കോടിയിലേറെ ലാഭം നേടി ചിത്രം നിര്‍മ്മാതാവ് പി.കെ.ആര്‍.പിള്ളയ്ക്ക് വന്‍ നേട്ടമായി. വിജയത്തില്‍ മനസുനിറഞ്ഞ പി.കെ.ആര്‍.പിള്ള നായകന്‍ മോഹന്‍ലാലിന് ഒരു മാരുതി കാര്‍ സമ്മാനമായി നല്‍കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ തന്നെ ഉത്സവപ്പിറ്റേന്നും റിലീസായി. ഉത്സവപ്പിറ്റേന്നിനായിരുന്നു ആദ്യമൊക്കെ തിയറ്ററില്‍ തിരക്ക്. പിന്നീട് തിയേറ്ററുകളിലെ അവസ്ഥ മാറി. എങ്ങും ‘ചിത്രം’ തരംഗമായി.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…