Categories: Gossips

മൃഗയയിലെ ഭാഗ്യത്തെ ഓര്‍മയില്ലേ? ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ സുനിത ഇപ്പോള്‍ എവിടെയാണ്

മൃഗയയില്‍ മമ്മൂട്ടിയുടെ വാറുണ്ണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതുപോലെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമാണ് നടി സുനിതയുടെ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രം. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ സുനിത ഗംഭീരമാക്കി. ഒരുകാലത്ത് മലയാള സിനിമയില്‍ സുനിത സജീവ സാന്നിധ്യമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ്, സിദ്ദിഖ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം സുനിത അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് സുനിത ഇപ്പോള്‍. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുനിത പറയുന്നു. നൃത്തകലാകാരിയാണ് സുനിത. 1986 ല്‍ മുക്ത എസ്.സുന്ദര്‍ സംവിധാനം ചെയ്ത ‘കൊടൈ മജായ്’ എന്ന ചിത്രത്തിലൂടെയാണ് സുനിത സിനിമയിലേക്ക് എത്തിയത്. സിനിമയിലേക്ക് നൃത്തം അറിയാവുന്ന ഒരു നായികയെ വേണമായിരുന്നു. അങ്ങനെയാണ് സുനിതയിലേക്ക് എത്തിയത്. സിനിമയ്ക്ക് വേണ്ടി സുനിത വിദ്യ എന്ന പേര് സ്വീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് സുനിത എന്ന് തന്നെയാണ് താരം അറിയപ്പെട്ടത്.

Sunitha With Husband

ചെന്നൈയിലെ തന്റെ സംഗീത അധ്യാപികയുടെ മകനെയാണ് സുനിത വിവാഹം കഴിച്ചത്. രാജ് എന്നാണ് സുനിതയുടെ ജീവിതപങ്കാളിയുടെ പേര്. രാജുമായി സുനിതയ്ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായത്. വിവാഹശേഷം സുനിത രാജിനൊപ്പം അമേരിക്കയിലേക്ക് പോയി.

ജയറാം ചിത്രം കളിവീട് ആണ് വിവാഹത്തിനു മുന്‍പ് സുനിത അവസാനമായി അഭിനയിച്ച ചിത്രം. കളിവീട് ചെയ്തതിനു ശേഷം സുനിത രാജിനെ വിവാഹം കഴിച്ചു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ സുനിതയ്ക്ക് താല്‍പര്യമുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

1 hour ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

1 hour ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

16 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago