Categories: Gossips

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ്ങിനിടെ ലിജോ ജോസ് പെല്ലിശ്ശേരിയെ കരയിപ്പിച്ച് മമ്മൂട്ടി; വെളിപ്പെടുത്തലുമായി ജയസൂര്യ

മലയാള സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒറ്റ ഷെഡ്യൂള്‍ ആയാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം.

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം നടക്കുന്ന വേളയില്‍ മമ്മൂട്ടി അഭിനയം കണ്ട് സംവിധായകന്‍ ലിജോ വളരെ ഇമോഷണല്‍ ആയെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ ജയസൂര്യയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂട്ടി കൂടി സന്നിഹിതനായ വേദിയിലാണ് ജയസൂര്യ ഇതേ കുറിച്ച് വാചാലനായത്.

Lijo Jose Pellissery

ഒരു സീനില്‍ മമ്മൂട്ടി ഇമോഷണല്‍ ആയി അഭിനയിക്കുന്നത് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയും നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചനും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറിപ്പോയെന്നാണ് ജയസൂര്യ പറയുന്നത്.

ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ: ‘നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സമയത്ത്, മമ്മൂക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചിട്ടുണ്ടെങ്കില്‍ മമ്മൂക്ക കരഞ്ഞാല്‍ അതിനൊപ്പം നമ്മളും കരയും എന്നതാണ്. അതിന്റെ അനുഭവം എനിയ്ക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ മൊമന്റൊക്കെ ഉണ്ടായിട്ടുണ്ട്. ലിജോന്റെ പടത്തില്‍ ഒരു ഇമോഷണല്‍ സീന്‍ എടുത്തോണ്ടിരിക്കുന്ന സമയത്ത് ലിജോയും അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്‌തോണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് വന്നപ്പോള്‍ ‘ലിജോ എവിടെ പോയി’ എന്ന് മമ്മൂക്ക ചോദിച്ചു. ‘എടോ ലിജോ എവിടെ..’ എന്നായി മമ്മൂക്ക. ലിജോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞപ്പോള്‍ ലിജോ നില്‍ക്കുന്നിടത്തേക്ക് മമ്മൂക്കയും പോയി. ‘തനിക്കെന്താ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ’ എന്ന് മമ്മൂക്ക ലിജോയോട് ചോദിച്ചു. അല്ല മമ്മൂക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോയി എന്നായിരുന്നു ലിജോയുടെ മറുപടി.’

അനില മൂര്‍ത്തി

Recent Posts

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

9 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

10 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

10 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

16 hours ago

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…

16 hours ago