Categories: Gossips

മമ്മൂട്ടി ഉപയോഗിക്കുന്ന ഫോണിന്റെ വില അന്വേഷിച്ച് ആരാധകര്‍; ഒടുവില്‍ ഉത്തരം കിട്ടി

മൊബൈല്‍ ഫോണ്‍, ക്യാമറ, കാര്‍, വാച്ച് തുടങ്ങിയവയോട് മമ്മൂട്ടിക്കുള്ള താല്‍പര്യം മലയാള സിനിമാ ലോകത്തിനു മുഴുവന്‍ അറിയാം. ആഡംബര വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. വിപണിയിലെത്തുന്ന ഏറ്റവും പുതിയ പ്രൊഡക്ട് തന്നെ മമ്മൂട്ടി സ്വന്തമാക്കാറുണ്ട്. അതിന് പണം എത്രയായാലും മെഗാസ്റ്റാറിന് വിഷയമല്ല.

മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒടുവില്‍ ആ ചോദ്യത്തിനുള്ള മറുപടി കണ്ടെത്തി.

Mammootty

തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടന പരിപാടിയിലാണ് മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിക്കപ്പെട്ടത്. സാംസങ് ഗ്യാലക്സി Z ഫോള്‍ഡ് 3 യാണ് മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒന്നരലക്ഷം രൂപയാണ് വില. 12 ജിബി റാമും 256/512 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ മാറ്റുന്ന പതിവും മമ്മൂട്ടിക്കുണ്ട്. പുതിയ ഫോണ്‍ വിപണിയിലെത്തിയാല്‍ മമ്മൂട്ടി പഴയത് ഒഴിവാക്കുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

10 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

10 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

10 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

17 hours ago

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…

17 hours ago