Categories: Gossips

ഫഹദിനെ പ്രൊപ്പോസ് ചെയ്തത് നസ്രിയ; ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസം

മലയാളികള്‍ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയവും വിവാഹവും മലയാള സിനിമാലോകം ഏറെ ആഘോഷിച്ചതാണ്. 2014 ലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഫഹദും നസ്രിയയും പലപ്പോഴും വാചാലരായിട്ടുണ്ട്.

നസ്രിയയാണ് ഫഹദിനെ ആദ്യം പ്രൊപ്പോസ് ചെയ്തത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സാണ് ഇരുവരേയും അടുപ്പിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദും നസ്രിയയും ദമ്പതികളായാണ് അഭിനയിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍വെച്ച് ഇരുവരും വളരെ അടുത്തു. തങ്ങള്‍ക്കിടയില്‍ എന്തോ സ്പാര്‍ക്ക് ഉണ്ടെന്ന് ഇരുവര്‍ക്കും തോന്നി. ആ സൗഹൃദം പ്രണയമാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

Nazriya and Fahad Faasil

നസ്രിയയാണ് ഫഹദിനെ ആദ്യം പ്രൊപ്പോസ് ചെയ്തത്. അതിനെ കുറിച്ച് ഫഹദ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും നസ്രിയയും പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു,’ ഫഹദ് പറഞ്ഞു.

1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയ നസീമിന് ഇപ്പോള്‍ പ്രായം 27 വയസ്സാണ്. അതായത് ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജന്മദിനം. ഫഹദിന് ഇപ്പോള്‍ 39 വയസ്സാണ് പ്രായം. കല്യാണ സമയത്ത് നസ്രിയയുടെ പ്രായം 19 വയസ്സായിരുന്നു. ഫഹദിനാകട്ടെ 31 വയസ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago