Categories: Gossips

ബിലാല്‍ പ്രിവ്യൂ ഷോയ്ക്ക് വിളിച്ചാല്‍ ഞാന്‍ പോകില്ല; കാരണം വെളിപ്പെടുത്തി ബാല

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ച നടന്‍ ബാലയാണ് ബിലാലിനെ കുറിച്ച് വാചാലനായത്.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിലും ബാല അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മമ്മൂട്ടി ആരാധകരെ വലിയ ആവേശത്തിലാക്കാന്‍ കഴിയുന്ന തിരക്കഥയാണ് ബിലാലിന്റേതെന്ന് ബാല പറയുന്നു. പ്രിവ്യൂ ഷോ കാണാന്‍ വിളിച്ചാല്‍ പോലും താന്‍ പോകില്ലെന്നാണ് ബാലയുടെ നിലപാട്. അതിന് കാരണവുമുണ്ട്.

Big B

ഇതിന്റെ സ്‌ക്രിപ്റ്റ് അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത് എന്നും ഈ ചിത്രം പ്രിവ്യൂ കാണാന്‍ ക്ഷണിച്ചാല്‍, അതിനു പോലും പോകാതെ താന്‍ പ്രേക്ഷകര്‍ക്കൊപ്പം ലോക്കല്‍ തീയേറ്ററില്‍ പോയി ഇരുന്നേ സിനിമ കാണൂ എന്നും ബാല പറഞ്ഞു. മമ്മുക്ക ഫാന്‍സ് ആരാണെന്ന് അന്നറിയാം എന്നാണ് ബാല പറയുന്നത്.

ബാല, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി, മമത മോഹന്‍ദാസ് തുടങ്ങി ബിഗ് ബിയില്‍ അഭിനയിച്ച ഒട്ടു മിക്ക കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടും എന്നാണ് വിവരം. ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസ്- ഷറഫു, ഉണ്ണി ആര്‍ എന്നിവര്‍ ചേര്‍ന്നാണ്.

 

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

9 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

16 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

16 hours ago