Categories: latest news

ഹോളിവുഡ് ചിത്രം ഗോഡ്ഫാദര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അത് ചെയ്യാന്‍ മികച്ച ചോയ്‌സ് മമ്മൂട്ടി; വൈറലായി അല്ലു അര്‍ജുന്റെ വാക്കുകള്‍

മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മോളിവുഡ് താരങ്ങളുമായി അല്ലുവിന് നല്ല അടുപ്പമുണ്ട്. കേരളത്തിലെത്തിയാല്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് അല്ലു വാചാലനാകാറുണ്ട്.

തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അല്ലു ഇത്തവണയും പതിവ് തെറ്റിച്ചില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ കുറിച്ചെല്ലാം താരം സംസാരിച്ചു. ഹോളിവുഡിലെ വിഖ്യാത ചിത്രമായ ദ് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ആരെയാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനു അല്ലു അര്‍ജുന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Mammootty

ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയില്‍ റീമേക്ക് ചെയ്യുമ്പോള്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് അല്ലു അര്‍ജുന്‍ നല്‍കിയ മറുപടി. അല്ലുവിന്റെ വാക്കുകള്‍ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു.

അതേസമയം, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും അല്ലു അര്‍ജുനൊപ്പം പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

10 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

10 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

10 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

17 hours ago

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…

17 hours ago