Categories: Gossips

അയല്‍ക്കാരിയായി വരുന്ന കത്രീന കൈഫിന് അനുഷ്‌ക ശര്‍മ വിവാഹ സമ്മാനമായി നല്‍കിയത് ആറര ലക്ഷം രൂപയുടെ കമ്മല്‍; കത്രീനയ്ക്കും വിക്കിക്കും കിട്ടിയ മറ്റ് സമ്മാനങ്ങള്‍ ഇതൊക്കെ

കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹം ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ നൂറില്‍ കുറവ് അതിഥികള്‍ മാത്രമായാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം നടന്നത്. ബോളിവുഡില്‍ നിന്ന് അധികം താരങ്ങളൊന്നും രാജസ്ഥാനില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല. വിവാഹത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രിയപ്പെട്ട സുഹൃത്തിന് താരങ്ങള്‍ വിലപിടിപ്പുള്ള വിവാഹ സമ്മാനങ്ങള്‍ നല്‍കിയതായാണ് വിവരം.

കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടി ആലിയ ഭട്ട് സമ്മാനിച്ചത് ലക്ഷങ്ങള്‍ വിലയുള്ള പെര്‍ഫ്യൂം ബാസ്‌ക്കറ്റ് ആണെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ വിരുന്നില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒരുമിച്ചാകും എത്തുക എന്നാണ് അറിയാന്‍ സാധിക്കുന്നത്. കത്രീനയുടെ മുന്‍ കാമുകനാണ് രണ്‍ബീര്‍. ആലിയയാണ് റണ്‍ബീറിന്റെ ഇപ്പോഴത്തെ കാമുകി. ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുകയാണ്. കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ സീറോയിലെ സഹതാരവും വിക്കിയുടേയും കത്രീനയുടേയും പുതിയ അയല്‍ക്കാരിയുമായ അനുഷ്‌ക ശര്‍മ സമ്മാനിച്ചത് 6.4 ലക്ഷത്തിന്റെ കമ്മലാണെന്നും റിപ്പോര്‍ട്ടുണ്ട്.

Katrina Kaif and Vicky Kaushal

വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെങ്കിലും തങ്ങളുടെ മുന്‍ കാമുകിയായ കത്രീന കൈഫിന് സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറും വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കത്രീയുടെ മുന്‍ കാമുകനും അടുത്ത സുഹൃത്തുമായ നടന്‍ രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകനും ബോളിവുഡിലെ സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ സമ്മാനിച്ചത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

8 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

8 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

8 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

12 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 hours ago