Categories: Gossips

ഷാഹിദ് കപൂറിന് മൂക്കൊലിപ്പ് ഉണ്ടായിരുന്നു, അയാളെ ചുംബിക്കാന്‍ അറപ്പ് തോന്നി; കങ്കണയുടെ വിവാദ പരാമര്‍ശം ഇങ്ങനെ

എക്കാലത്തും വിവാദ നായികയാണ് കങ്കണ റണാവത്ത്. മികച്ച വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന കങ്കണ സിനിമയ്ക്ക് പുറത്ത് നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അതിലൊന്നാണ് ഷാഹിദ് കപൂറിനെതിരെ നടത്തിയ പരാമര്‍ശം. ഷാഹിദിന് മൂക്കൊലിപ്പ് ഉണ്ടായിരുന്നെന്നും അതുകൊണ്ട് സിനിമ ചിത്രീകരണത്തിനിടെ അയാളെ ചുംബിക്കാന്‍ അറപ്പ് തോന്നിയെന്നുമാണ് കങ്കണ പറഞ്ഞത്.

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത റങ്കൂണ്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് കങ്കണ തുറന്നുപറഞ്ഞത്. സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമായിരുന്നു റങ്കൂണിലെ മറ്റ് താരങ്ങള്‍. ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു റങ്കൂണ്‍. സിനിമ തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായി.

Kangana and Shahid

ചിത്രത്തിലെ നായകനും നായികയുമായിരുന്നു ഷാഹിദും കങ്കണയും. ചിത്രത്തിലെ കങ്കണയുടെ ചുംബന രംഗങ്ങള്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദും കങ്കണയും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം വളരെ ചര്‍ച്ചയായി. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മിക്കപ്പോഴും ചുംബന രംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ ഷാഹിദ് കപൂറുമായുള്ള റങ്കൂണിലെ ലിപ് ലോക്ക് ചുംബനത്തെ കുറിച്ച് കങ്കണ മനസ് തുറന്നു.

അറപ്പുളവാക്കുന്നതായിരുന്നു ഷാഹിദ് കപൂറുമായുള്ള ചുംബനം എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. അതിനാല്‍ ചുംബിക്കുക എന്നത് സുഖമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കുമെന്നുമായിരുന്നു. അതിനാല്‍ ആ ചുംബനരംഗം ചെയ്യുക എന്നത് അറപ്പുളവാക്കുന്നതായിരുന്നു” എന്നായിരുന്നു ചുംബന രംഗത്തെക്കുറിച്ചുള്ള കങ്കണയുടെ പ്രതികരണം. എന്നാല്‍, കങ്കണയോട് താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാഹിദിന്റെ മറുപടി.

 

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

9 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

15 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

15 hours ago