Categories: Gossips

പൃഥ്വിരാജ് സിനിമകള്‍ക്ക് കൂവാന്‍ ദിലീപ് കാശ് കൊടുത്ത് ആളെ കയറ്റിയിരുന്നു ! വിവാദമായ ആരോപണം ഇങ്ങനെ

കരിയറിന്റെ തുടക്കകാലത്ത് തന്നെ തന്റെ പേരുമായി ബന്ധപ്പെടുത്തി ഏറെ വിവാദങ്ങളില്‍ അകപ്പെട്ട നായകനാണ് പൃഥ്വിരാജ് സുകുമാരന്‍. ദിലീപും പൃഥ്വിരാജും തമ്മില്‍ തര്‍ക്കമുണ്ടെന്ന് പോലും അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയിലെ വലിയ ആളുകള്‍ പോലും ദിലീപിനെ പിന്തുണച്ചപ്പോള്‍ പൃഥ്വിരാജ് ശക്തമായി എതിര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല പൊതുവേദികളില്‍ പൃഥ്വിരാജും ദിലീപും ഒന്നിച്ച് സമയം ചെലവഴിക്കുന്നത് പൊതുവെ കാണാറില്ല.

കരിയറിന്റെ തുടക്കകാലത്ത് പൃഥ്വിരാജ് ചിത്രങ്ങളെ തിയറ്ററില്‍ കൂവി തോല്‍പ്പിക്കാന്‍ ദിലീപ് പൈസ കൊടുത്ത് ആളെ ഇറക്കിയിരുന്നതായി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. പൃഥ്വിരാജിന്റെ വളര്‍ച്ചയില്‍ ദിലീപ് അസ്വസ്ഥനാണെന്നായിരുന്നു അന്ന് പുറത്തുവന്ന പല റിപ്പോര്‍ട്ടുകളും.

Prithviraj and Dileep

പൃഥ്വിരാജ് ചിത്രങ്ങളെ കൂവി തോല്‍പ്പിക്കാന്‍ ദിലീപ് ആളെ ഇറക്കിയെന്ന ആരോപണം അക്കാലത്ത് മഹാനടന്‍ തിലകന്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. താന്‍ പൃഥ്വിരാജിന്റെ സിനിമ കാണാന്‍ തിയറ്ററില്‍ പോയപ്പോള്‍ ഉണ്ടായ അവസ്ഥ പറഞ്ഞുകൊണ്ടാണ് തിലകന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.

‘താന്‍ ഒരിക്കല്‍ പൃഥ്വിരാജിന്റെ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. സിനിമയില്‍ പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുമ്പോഴേക്കും കുറേ ആളുകള്‍ കൂവാന്‍ തുടങ്ങി. ഡയലോഗ് പറഞ്ഞു കഴിഞ്ഞിട്ടാണ് കൂവുന്നതെങ്കില്‍ അത് ശരി. ഇത് ഡയലോഗ് പറയുന്നതിനു മുന്‍പാണ്. ഡയലോഗ് പറയുന്നതിനു മുന്‍പാണ് കൂവുന്നതെങ്കില്‍ ‘നീ ഇവിടെ ഒന്നും പറയണ്ടടാ..’ എന്നാണ്,’ തിലകന്‍ പറഞ്ഞു. പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ദിലീപ് ഫാന്‍സ് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് തിലകന്‍ അടക്കം അന്ന് പരോക്ഷമായി ആരോപിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago