Categories: Gossips

പ്രഭാസിന് ഒരു ദിവസം 2.5 കോടി; പ്രതിഫലത്തില്‍ ബാഹുബലി തന്നെ !

ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ ജനശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ബാഹുബലി തരംഗമായതോടെ പ്രഭാസിന്റെ താരമൂല്യവും ഉയര്‍ന്നു. വെറുതെ ഉയര്‍ന്നു എന്ന് പറഞ്ഞാല്‍ പോരാ, മറിച്ച് പ്രഭാസിന്റെ താരമൂല്യം ഇപ്പോള്‍ നമ്മള്‍ ഊഹിക്കുന്നതിലും അപ്പുറമാണ്.

പല മുന്‍നിര നായകന്‍മാരേയും പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭാസ് കടത്തിവെട്ടിയെന്നാണ് സൂചന. ബോളിവുഡ് മീഡിയ പോര്‍ട്ടര്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ സിനിമയ്ക്ക് വേണ്ടി പ്രഭാസ് വാങ്ങുന്നത് 150 കോടി രൂപയാണ് !

Prabhas

ആദിപുരുഷ് എന്ന സിനിമയാണ് പ്രഭാസിന്റേതായി ഇനി ഇറങ്ങാനിരിക്കുന്നത്. ഈ സിനിമയിലെ മുഴുനീള നായകവേഷം ചെയ്യാന്‍ അറുപത് ദിവസത്തെ ഡേറ്റാണ് പ്രഭാസ് നല്‍കിയിരിക്കുന്നത്. ഏകദേശം 140 മുതല്‍ 150 കോടി രൂപ വരെ പ്രതിഫലമായി വാങ്ങുന്നുണ്ട്. അതായത് ഒരു ദിവസത്തേക്ക് പ്രഭാസിന് കിട്ടുന്നത് 2.5 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ടാകും പ്രഭാസ്.

ആദിപുരുഷ് എന്ന ചിത്രത്തില്‍ ശ്രീരാമന്‍ ആയിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഒരേസമയം, പല ഭാഷകളിലായാണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

33 minutes ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

34 minutes ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

34 minutes ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago