Categories: Gossips

കത്രീന കൈഫ് – വിക്കി കൗശാല്‍ വിവാഹം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് ! ഓഫര്‍ 100 കോടി

കത്രീന കൈഫ് – വിക്കി കൗശാല്‍ വിവാഹം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വരാന്‍ സാധ്യത. ബോളിവുഡ് സിനിമാ ലോകം മാത്രമല്ല ആരാധകരും കത്രീന – വിക്കി വിവാഹത്തിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. കത്രീനയും വിക്കിയും ഒന്നിക്കുമ്പോള്‍ ആ സന്തോഷ മുഹൂര്‍ത്തം കാണാന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. അങ്ങനെയുള്ള ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ നടക്കുന്ന കല്യാണത്തിന്റെ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ വാങ്ങുന്നതിനായി 100 കോടി രൂപ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തതായി പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സ്ട്രീം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ അനുവദിച്ചോ എന്ന കാര്യം അറിവായിട്ടില്ല. കത്രീന കൈഫും വിക്കി കൗശലും 100 കോടി രൂപയുടെ കരാറിന് സമ്മതിച്ചാല്‍, അവരുടെ വിവാഹം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ കാണിക്കും എന്നാണ് റിപ്പോര്‍ട്ട്. കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പ്രത്യേക അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

Katrina and Vicky

ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സവായ് മഥോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സസ് ബര്‍വാര ഹോട്ടലിലാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം. ഏകദേശം 120 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago