Categories: Gossips

മുന്‍ കാമുകന്‍മാരെ വിവാഹത്തിനു ക്ഷണിക്കാതെ കത്രീന കൈഫ്

കത്രീന കൈഫ് – വിക്കി കൗശാല്‍ വിവാഹത്തിനു ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഒരുങ്ങി കഴിഞ്ഞു. ആഡംബര വിവാഹത്തിന് 120 അതിഥികളെയാണ് ഇരുവരും ക്ഷണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിഥികളുടെ പട്ടികയില്‍ കത്രീന കൈഫിന്റെ മുന്‍ കാമുകന്‍മാര്‍ ഇല്ല.

ബോളിവുഡ് സിനിമാ ലോകത്തെ തന്നെ താരരാജാക്കന്‍മാരായ സല്‍മാന്‍ ഖാനേയും റണ്‍ബീര്‍ കപൂറിനേയും കത്രീന അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സല്‍മാന്‍ ഖാനും റണ്‍ബീര്‍ കപൂറും കത്രീനയുടെ മുന്‍ കാമുകന്‍മാരാണ്. ഇരുവര്‍ക്കും ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് ബോളിവുഡ് സിനിമാ ലോകവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്‍ ഖാന്റെ കുടുംബത്തിലെ ആര്‍ക്കും ക്ഷണമില്ലെന്നാണ് ഇന്ത്യ ടുഡെയും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Katrina Kaif

അതേസമയം, റണ്‍ബീര്‍ കപൂറിന്റെ ഇപ്പോഴത്തെ കാമുകിയും സിനിമാ താരവുമായ ആലിയ ബട്ടിനെ കത്രീന കൈഫ് തന്റെ വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ആലിയ ബട്ടുമായി വളരെ അടുത്ത സൗഹൃദമാണ് കത്രീനയ്ക്കുള്ളത്. അതുകൊണ്ടാണ് മുന്‍ കാമുകന്റെ ഇപ്പോഴത്തെ കാമുകിയായിട്ടും ആലിയ ബട്ടിനെ കത്രീന ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, ആലിയ ബട്ട് വിവാഹത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള സിക് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര ഹോട്ടലിലാണ് വിവാഹം നടക്കുക. ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago