Categories: Gossips

ദിലീപുമായുള്ള വിവാഹത്തെ മഞ്ജു വാര്യരുടെ കുടുംബം എതിര്‍ത്തു; കാരണം ഇതാണ്

സിനിമയില്‍ സജീവമായ സമയത്താണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യര്‍ മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകന്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ആ സൗഹൃദം പ്രണയമായി.

മഞ്ജുവും ദിലീപും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, തുടക്കത്തില്‍ ഒട്ടേറെ എതിര്‍പ്പുകളാണ് ഈ ബന്ധത്തിനു നേരിടേണ്ടിവന്നത്. മഞ്ജുവിന്റെ വീട്ടില്‍ നിന്നാണ് കൂടുതല്‍ എതിര്‍പ്പുകളുണ്ടായത്. അതിനു കാരണവുമുണ്ട്.

മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നേക്കാള്‍ താരമൂല്യം കുറഞ്ഞ ഒരാളെ മഞ്ജു വിവാഹം കഴിക്കുന്നതാണ് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു.

ദിലീപിനെ വിവാഹം കഴിച്ച ശേഷം മഞ്ജു സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ദിലീപിന് ഇഷ്ടമായില്ലെന്നാണ് ഗോസിപ്പ്. ഇതേ കുറിച്ചുള്ള തര്‍ക്കമാണ് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും വാര്‍ത്തകളുണ്ട്.

വിവാഹമോചന ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദ് പ്രീസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

12 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

12 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago