Deepika Padukone and Dhoni
ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ എക്കാലത്തും ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി റണ്‍ബീര്‍ കപൂര്‍ വരെ ദീപികയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പ്രമുഖര്‍ നിരവധിയാണ്. ധോണി – ദീപിക ബന്ധത്തെ കുറിച്ച് അക്കാലത്ത് ഏറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
മഹേന്ദ്രസിങ് ധോണി ക്രിക്കറ്റിലെത്തിയ സമയമായിരുന്നു അത്. ധോണിയുടെ നീളന്‍ മുടിയാണ് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ധോണിയുടെ നീളന്‍ മുടിക്കും ഏറെ ആരാധകര്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ധോണിയും ദീപിക പദുക്കോണും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
Deepika and Dhoni
തനിക്ക് ദീപികയോട് ക്രഷ് ഉണ്ടെന്ന് ഒരിക്കല്‍ ധോണി തുറന്നുപറഞ്ഞിരുന്നു. അതിനുശേഷം ചെറിയ കാലയളവ് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നത്രേ ! എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. ധോണിയും ദീപികയും പിരിഞ്ഞു. ധോണി തന്റെ നീളന്‍ മുടി മുറിച്ചുകളഞ്ഞത് അക്കാലത്ത് ദീപിക ആവശ്യപ്പെട്ടതുകൊണ്ട് ആണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ദീപിക യുവരാജ് സിങ്ങുമായി പ്രണയത്തിലായി. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. യുവരാജ് സിങ്ങിന്റെ പൊസസീവ് മനോഭാവത്തില്‍ സഹികെട്ട് ദീപിക ആ ബന്ധവും ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് റണ്‍ബീര്‍ കപൂര്‍ ദീപികയുടെ ജീവിതത്തിലേക്ക് കയറിവരുന്നത്. ധോണിയാകട്ടെ സാക്ഷിയെ വിവാഹം കഴിക്കുകയും ചെയ്തു.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…