Alphonse Puthren
അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമാ ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. നേരം, പ്രേമം എന്നീ രണ്ട് സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയാണ് അല്‍ഫോണ്‍ പുത്രന്റേതായി ഇനി വരാനിരിക്കുന്നത്. ഇപ്പോള്‍ ഇതാ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള അപ്‌ഡേഷന്‍ നല്‍കുകയാണ് ആരാധകരുടെ സ്വന്തം പുത്രേട്ടന്‍.
നേരവും പ്രേമവും പ്രതീക്ഷിച്ച് ആരും തിയറ്ററില്‍ വരരുത് എന്നാണ് അല്‍ഫോണ്‍സ് പുത്രന് പറയാനുള്ളത്. പുതിയ സിനിമ വളരെ ചെറിയൊരു സിനിമയായിരിക്കുമെന്നും പുതുമകളൊന്നും ഇല്ലാത്തതായിരിക്കുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. ഗോള്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് അല്‍ഫോണ്‍ പുത്രന്‍ നല്‍കുന്നത്.
Alphonse Puthren
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ:
ഗോള്‍ഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…