Categories: Gossips

മോഹന്‍ലാലിന്റെ മരക്കാറിന് പിന്നാലെ രണ്ടും കല്‍പ്പിച്ച് മമ്മൂട്ടിയും; ഷാജി നടേശനും സന്തോഷ് ശിവനും ചര്‍ച്ച നടത്തും, കുഞ്ഞാലി-4 ന് സാധ്യത

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയതിനു പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു ചര്‍ച്ചയും ചൂടുപിടിച്ചു. നേരത്തെ മമ്മൂട്ടി – സന്തോഷ് ശിവന്‍ – ഷാജി നടേശന്‍ ടീം പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാര്‍ – 4 നടക്കുമോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ ചിത്രത്തിന് സാധ്യതയുണ്ട്.

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമ ചെയ്യാന്‍ നിര്‍മാതാവ് ഷാജി നടേശന്‍ ആഗ്രഹിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. ഈ പ്രൊജക്ട് പിന്നീട് നടന്നില്ല. മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഇല്ലെന്ന് അറിഞ്ഞതോടെയാണ് പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആരംഭിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരക്കാര്‍ ചെയ്യാന്‍ വീണ്ടും ആലോചിക്കുന്നതായാണ് വിവരം. ഷാജി നടേശനും സന്തോഷ് ശിവനും സിനിമയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം. മമ്മൂട്ടിയുടെ കൂടി അനുമതി ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകൂ.

Marakkar

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ചരിത്ര പശ്ചാത്തലം വളരെ കുറവാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് കുഞ്ഞാലി മരക്കാറിന്റെ ചരിത്രം കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുന്ന വിധം മറ്റൊരു ചരിത്ര സിനിമ ചെയ്യുന്നത് പരിഗണിക്കാമെന്നുമാണ് ആരാധകരും ആവശ്യപ്പെടുന്നത്.

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍ ഇറങ്ങിയ ശേഷം തങ്ങളുടെ പ്രൊജക്ടിനെ കുറിച്ച് ആലോചിക്കാമെന്ന് ഷാജി നടേശനും സന്തോഷ് ശിവനും നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മമ്മൂട്ടിയുടെ മരക്കാറിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് മമ്മൂട്ടി ഫാന്‍സ് തന്നെ അവകാശപ്പെടുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago