Categories: Gossips

ഭക്ഷണമുണ്ടാക്കി കൊടുത്ത് വാണിയെ വീഴ്ത്തിയ ബാബുരാജ്; ആ പ്രണയകഥ ഇങ്ങനെ

വില്ലനായും ഹാസ്യ നടനായും പിന്നീട് നായക കഥാപാത്രങ്ങളിലൂടേയും മലയാളികളുടെ പ്രിയനടനായ താരമാണ് ബാബുരാജ്. സിനിമാ നടി വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം വാണി സിനിമാ രംഗത്തുനിന്ന് ബ്രേക്ക് എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് വാണി. ഭര്‍ത്താവ് ബാബുരാജിന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ വാണിക്കുണ്ട്.

താനും വാണി വിശ്വനാഥും തമ്മില്‍ എങ്ങനെ പ്രണയത്തിലായെന്നും ആ പ്രണയം എങ്ങനെ വിവാഹത്തില്‍ എത്തിയെന്നും ബാബുരാജ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രസകരമായ പ്രണയമാണ് ഇരുവരുടേതും. നല്ലൊരു കുക്കാണെന്ന് കരുതിയാകും വാണി തന്നെ വിവാഹം കഴിച്ചതെന്ന് തമാശരൂപേണ പറയുകയാണ് ബാബുരാജ്. ‘വാണിയെ ഞാന്‍ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്ളാറ്റിലേക്ക് വന്നപ്പോള്‍ വാണിക്ക് ഞാന്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്. ഒന്നും കിട്ടിയില്ലെങ്കില്‍ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും,’ പണ്ട് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Vani Viswanath and Baburaj

വാണിയെ സാക്ഷി നിര്‍ത്തി താന്‍ പാട്ട് പാടിയ സംഭവവും ബാബുരാജ് വിവരിച്ചു. ‘ഞാന്‍ നിര്‍മിച്ച പടമാണ് ഗ്യാങ്. അതിന്റെ സെറ്റിലാണ് സംഭവം. കലാഭവന്‍ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആള്‍ക്കാരാണ്. സെറ്റില്‍ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. അവര്‍ ഒരു പാട്ട് പാടി. അതിന്റെ പല്ലവി ഞാന്‍ പാടാമെന്ന് പറഞ്ഞു. എന്നാല്‍, നീ ഒന്ന് പാട് എന്നായി അവര്‍. ഞാന്‍ പാടിയാല്‍ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാന്‍ പാടിയതും വാണി എഴുന്നേറ്റ് ഓടി,’ ബാബുരാജ് പൊട്ടിച്ചിരിച്ചു. ”

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

11 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

11 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago