Categories: Gossips

സില്‍ക് സ്മിതയുടെ ആദ്യ നായകന്‍ കലാശാല ബാബു; പടം തിയറ്ററുകളില്‍ പരാജയപ്പെട്ടു

മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് സില്‍ക് സ്മിത. ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രമല്ല കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയും സില്‍ക് തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ചിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സില്‍ക് ആത്മഹത്യ ചെയ്യുന്നത്. സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു അത്.

ദുരന്തപൂര്‍ണമായ ജീവിതമായിരുന്നു ബാല്യത്തിലും കൗമാരത്തിലും സില്‍ക്കിന്റേത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സില്‍ക്കിന്റെ കുടുംബത്തെ തളര്‍ത്തിയിരുന്നു. 17-ാം വയസ്സില്‍ സില്‍ക് വിവാഹിതയായി. ഒരു കാളവണ്ടിക്കാരനെയാണ് സില്‍ക് വിവാഹം കഴിച്ചത്. മുഴുവന്‍ സമയ മദ്യപാനിയായ ഇയാള്‍ സില്‍ക് സ്മിതയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നീട് ഇയാളുമായുള്ള ബന്ധം സില്‍ക് അവസാനിപ്പിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ആ വിവാഹം.

Silk Smitha

1979 ല്‍ പുറത്തിറങ്ങിയ ഇണയെ തേടിയാണ് സില്‍ക് സ്മിതയുടെ ആദ്യ ചിത്രം. ആന്റണി ഈസ്റ്റ്മാനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ജോണ്‍ പോള്‍ പുതുശേരിയുടേതായിരുന്നു തിരക്കഥ. സില്‍ക് സ്മിത നായികയായി എത്തിയ ഇണയെ തേടി എന്ന സിനിമയില്‍ മലയാളികള്‍ക്ക് സുപരിചിതനായ കലാശാല ബാബുവാണ് നായകനായി അഭിനയിച്ചത്. നാടക നടനായിരുന്ന കലാശാല ബാബു ശ്രീമുരുകന്‍, യുദ്ധകാണ്ഡം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ഇണയെ തേടി എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ നായക വേഷത്തില്‍ എത്തുന്നത്. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ഇണയെ തേടി ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago