Categories: Gossips

‘തൊമ്മനും മക്കളും’ സിനിമയില്‍ പൃഥ്വിരാജും ജയസൂര്യയും നായകന്‍മാര്‍ ! സമ്മതിക്കാതെ മമ്മൂട്ടി, ഒടുവില്‍ സംഭവിച്ചത്

മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു ഈ കോമഡി ചിത്രം. ബെന്നി പി.നായരമ്പലം ആണ് സിനിമയുടെ തിരക്കഥ രചിച്ചത്. മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു തൊമ്മനും മക്കളും സിനിമയിലേത്.

തൊമ്മനായി രാജന്‍ പി ദേവും ശിവനും സത്യനുമായി മമ്മൂട്ടിയും ലാലും തകര്‍ത്തഭിനയിച്ച സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് വേറെ രണ്ട് യുവതാരങ്ങളെയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്ക് പൃഥ്വിരാജിനെയും ലാലിന്റെ കഥാപാത്രത്തിലേക്ക് ജയസൂര്യയെയും ആണ് പരിഗണിച്ചിരുന്നത്. ഷാഫിയാണ് ഇക്കാര്യം പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Thommanum Makkalum

‘മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏല്‍ക്കുന്നതും,’ ഷാഫി പറഞ്ഞു. മമ്മൂട്ടിയും ലാലും അഭിനയിക്കാന്‍ സമ്മതം അറിയിച്ചതോടെ തിരക്കഥയിലും മാറ്റങ്ങള്‍ വരുത്തി.

മമ്മൂട്ടിയോട് കഥ പറയാനായി പോയതല്ല ഷാഫി. മറിച്ച് ഒരു കാര്‍ യാത്രയ്ക്കിടെ താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ മമ്മൂട്ടിയോട് ആകസ്മികമായി പറഞ്ഞുപോയതാണ്. പൃഥ്വിരാജും ജയസൂര്യയുമാണ് തന്റെ മനസില്‍ ഉള്ളതെന്നും ഷാഫി മമ്മൂട്ടിയോട് പറഞ്ഞു. എന്നാല്‍, ഈ സിനിമയില്‍ ഞാന്‍ അഭിനയിച്ചാലോ എന്ന് മമ്മൂട്ടി തിരിച്ചു ചോദിക്കുകയായിരുന്നു. പൃഥ്വിരാജിനേയും ജയസൂര്യയേയും കൊണ്ട് ഇത് പറ്റില്ലെന്നും തമാശരൂപേണ മമ്മൂട്ടി ഷാഫിയോട് പറഞ്ഞു. മമ്മൂട്ടിയുടെ താല്‍പര്യത്തിനു എതിര് നില്‍ക്കാന്‍ ഷാഫിക്കും മനസ് വന്നില്ല.

 

അനില മൂര്‍ത്തി

Recent Posts

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

7 hours ago

ആക്ഷനും ത്രില്ലും നിറച്ച് ‘ഐ ആം ഗെയിം’ ട്രെയിലർ

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം…

7 hours ago

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

19 hours ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

19 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

19 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

1 day ago