Categories: Gossips

മുകേഷ് ഇല്ല, സേതുരാമയ്യര്‍ക്കൊപ്പം കേസ് അന്വേഷിക്കാന്‍ 2 വനിതാ ഉദ്യോഗസ്ഥര്‍

സിബിഐ അഞ്ചാം സീരിസില്‍ മുകേഷ് ഇല്ലെന്ന് ഉറപ്പായി. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനൊപ്പം എപ്പോഴും നിഴലുപോലെ ഉള്ള കഥാപാത്രമായിരുന്നു മുകേഷിന്റെ ചാക്കോ. എന്നാല്‍, സിബിഐ നാല് ഭാഗങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മുകേഷ് ഇത്തവണ മമ്മൂട്ടിക്കൊപ്പം ഇല്ല.

വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് മുകേഷിന് സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാന്‍ സാധിക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം ഭാഗത്തിലേക്കും മുകേഷിനെ മമ്മൂട്ടി വിളിച്ചിരുന്നു. എന്നാല്‍, തന്റെ അസൗകര്യം മുകേഷ് അറിയിച്ചു.

ഇത്തവണ സേതുരാമയ്യര്‍ സിബിഐയെ കേസ് അന്വേഷണത്തില്‍ സഹായിക്കാന്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് ഉള്ളതെന്നാണ് സൂചന. ആശ ശരത്ത് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഡിസംബര്‍ ആദ്യ വാരത്തില്‍ മമ്മൂട്ടി സിബിഐ ടീമിനൊപ്പം ചേരും. കൊച്ചിയിലും ഹൈദരബാദിലുമാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

20 hours ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

20 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

21 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

1 day ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

1 day ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

1 day ago