Categories: latest news

സ്ത്രീകളെ നിയന്ത്രിക്കാന്‍ നമ്മളാര്; ചോദ്യവുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക്ക താര’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലോകമെമ്പാടുമായി ലഭിച്ചത്. ഒരുള്‍?ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്പന എന്ന പെണ്‍കുട്ടിയുടെയും ബഹിരാകാശ യാത്ര എന്ന അവളുടെ സ്വപ്നത്തെയും ആത്മാര്‍ഥമായി പിന്തുണയ്ക്കുന്ന കൃഷ്ണ എന്ന ഭര്‍ത്താവിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

കൃഷ്ണയായി ദുല്‍ഖറെത്തിയപ്പോള്‍ സാത്വിക വീരവല്ലിയാണ് കല്പനയായെത്തിയത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി സുമ ആന്‍ഡ് ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘മറ്റൊരാളെ നിയന്ത്രിക്കാന്‍ നമ്മളാരാണ് ?. ഇത് അവരുടെ ജീവിതമാണ്. ഒരു ഭര്‍ത്താവായാലും സഹോദരനായാലും അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവര്‍ക്ക് എന്തിനെങ്കിലും അനുമതി നല്‍കാനോ ആരും ആളല്ല.

ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്’. -ദുല്‍ഖര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

‘പോത്തേട്ടൻ ബ്രില്ല്യൻസ്! ‘ആ ഒരൊറ്റ സീനിൽ ദിലീഷ് പോത്തൻ ഒളിപ്പിച്ചുവെച്ച അമ്പരപ്പിക്കുന്ന രഹസ്യം ഇതാണ്

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…

12 hours ago