Categories: latest news

സിനിമ പരാജയപ്പെട്ടാല്‍ കൂടുതലും എനിക്കാണ് തെറി കേള്‍ക്കാറ്; കാളിദാസ് ജയറാം

നല്ല ഫിലിംമേക്കേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റണമെന്ന ആ?ഗ്രഹമാണ് തനിക്ക് പ്രധാനമായും ഉള്ളതെന്ന് നടന്‍ കാളിദാസ് ജയറാം. സിനിമയുടെ പരാജയത്തിന് പിന്നാലെയുണ്ടാകുന്ന കുറ്റപ്പെടുത്തലുകളെ അതിന്റെ ഭാ?ഗമായി മാത്രമേ കാണാറുള്ളൂവെന്നും കാളിദാസ് പറഞ്ഞു. ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ്.

നല്ല ഫിലിംമേക്കേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റണമെന്ന ആ?ഗ്രഹമെനിക്കുണ്ട്. അതാണ് മെയിന്‍. എന്റെ ഫിലിമോ?ഗ്രഫി എടുത്തു നോക്കിക്കഴിഞ്ഞാല്‍, എബ്രിഡ് ഷൈന്‍, ജീത്തു ജോസഫ്, സന്തോഷ് ശിവന്‍, സുധ കൊങ്കര, ലോകേഷ് കനകരാജ്, ബിജോയ് നമ്പ്യാര്‍ തുടങ്ങിയ സംവിധായകരുടെ കൂടെയെല്ലാം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഇവരൊന്നും പണി അറിയാത്ത ആള്‍ക്കാരല്ലല്ലോ ?. ചില സിനിമകള്‍ വര്‍ക്കാകും, ചിലത് ആകില്ല. പക്ഷേ വര്‍ക്ക് ആകാതെ പോകുമ്പോള്‍ കൂടുതലും എനിക്കാണ് തെറി കേള്‍ക്കാറ്. ആഫ്റ്റര്‍ എഫ്ക്ട് എന്റെ അടുത്ത് മാത്രമേ ഉള്ളൂ. ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ?ഗെയിം മാത്രമായേ ഞാന്‍ കാണാറുള്ളൂ. ഞാന്‍ ചുമ്മാ പരാതി പറയാനോ, അങ്ങനെയുള്ള സ്‌പെയ്‌സില്‍ അല്ല ശരിക്കും.

എന്നേക്കാളും ടാലന്റഡ് ആയിട്ടുള്ള, എന്നേക്കാളും അടിപൊളിയായിട്ടുള്ള എത്രയോ അഭിനേതാക്കളുണ്ട് ഒരു സിനിമ പോലും കിട്ടാതെ ഇരിക്കുന്നതില്‍. അപ്പോള്‍ നമുക്ക് ഇങ്ങനെയുള്ള അവസരം കിട്ടുന്നു, ഇതുപോലെയുള്ള ഫിലിംമേക്കേഴ്‌സിന്റെ അടുത്ത് ആക്‌സസുണ്ട്. അപ്പോള്‍ അത് പരമാവധി ഉപയോ?ഗിക്കുക. അതിനുവേണ്ടി കൂടെ നില്‍ക്കുക എന്നുള്ളതു മാത്രമേ ഉള്ളൂ’. – കാളിദാസ് ജയറാം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ശോഭിത തന്നില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍; തുറന്ന് പറഞ്ഞ് നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗചൈതന്യ യും…

1 hour ago

ഡേറ്റിങ്ങും പ്രഗ്‌നന്‍സിയും ഒരുമിച്ച്; അമല പോള്‍

വിവാഹവും മാതൃത്വവുമെല്ലാം ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് നടി…

20 hours ago

ഞങ്ങള്‍ പരസ്പരം അഡിക്റ്റാണ്; രശ്മിക

വിജയ് ദേവരകൊണ്ടയുമായുള്ള ദാമ്പത്യജീവിതം സ്വപ്നം കണ്ടതുപോലെയാണെന്ന് നടി…

20 hours ago