ബോളിവുഡ് താരം ജെനീലിയ ഡിസൂസയുടെ വേറിട്ട ഫാഷൻ പരീക്ഷണങ്ങൾ എപ്പോഴും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ മുംബൈയിലെ ബാന്ദ്രയിൽ നടന്ന ഒരു പരിപാടിയിൽ താരം അണിഞ്ഞെത്തിയ പഴയ ‘5 പൈസ’ നാണയത്തിന്റെ മാതൃകയിലുള്ള കമ്മലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ഈ കുഞ്ഞൻ കമ്മലിന് ഏകദേശം 2 ലക്ഷം രൂപ വിലവരുമെന്ന തരത്തിൽ നിരവധി പോസ്റ്റുകളും ട്രോളുകളുമാണ് പ്രചരിക്കുന്നത്.
പഴയകാല ഇന്ത്യൻ നാണയമായ 5 പൈസയുടെ അതേ രൂപവും ആകൃതിയും കൊത്തിയെടുത്ത വിന്റേജ് സ്റ്റൈൽ സ്റ്റഡ് കമ്മലുകളാണ് ജെനീലിയ അണിഞ്ഞിരുന്നത്. ലളിതമായ വേഷത്തിനൊപ്പം നൊസ്റ്റാൾജിയ ഉണർത്തുന്ന ഈ ആഭരണം കൂടി ചേർന്നതോടെ താരത്തിന്റെ ലുക്ക് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് കമ്മലിന്റെ വില 1.8 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണെന്ന തരത്തിൽ വാർത്തകൾ പരക്കാൻ തുടങ്ങിയത്.
ജെനീലിയയുടെ ഈ കമ്മലിന് 2 ലക്ഷം രൂപ വിലവരുമെന്ന പ്രചാരണത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. താരം അണിഞ്ഞ കമ്മൽ ഏത് ബ്രാൻഡിന്റേതാണെന്നോ, ഏത് ഡിസൈനർ നിർമ്മിച്ചതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്വർണ്ണമോ വജ്രമോ പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുമില്ല.സാധാരണ വിപണിയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സമാനമായ ‘5 പൈസ’ കമ്മലുകൾക്ക് 170 രൂപ മുതൽ 500 രൂപ വരെയാണ് വില വരുന്നത്ഇ.നി ശുദ്ധമായ വെള്ളിയിൽ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന പ്രീമിയം വിന്റേജ് കോയിൻ കമ്മലുകൾ ആണെങ്കിൽ പോലും പരമാവധി 8,000 മുതൽ 12,000 രൂപ വരെയേ വില വരാൻ സാധ്യതയുള്ളൂ.
ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.…
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന…
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗചൈതന്യ യും…
വിവാഹവും മാതൃത്വവുമെല്ലാം ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് നടി…
വിജയ് ദേവരകൊണ്ടയുമായുള്ള ദാമ്പത്യജീവിതം സ്വപ്നം കണ്ടതുപോലെയാണെന്ന് നടി…
ജയസൂര്യയോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച്…