Categories: latest news

ഏഴ് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിലേക്ക്; ധനുഷിനൊപ്പം ഒന്നിക്കുന്ന ‘ഒ.എം’ നവംബർ 20-ന് തിയേറ്ററുകളിൽ

മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ആക്ഷൻ ത്രില്ലർ ചിത്രം ‘ഒ.എം: ഓപ്പറേഷൻ മോൾ’ റിലീസിനൊരുങ്ങുന്നു. നവംബർ 20-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവെച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.


‘അമരൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.


തിരുവണ്ണാമലയിലെ വനമേഖലയിൽ പോലീസ് അറസ്റ്റ് ചെയ്ത ഇരുപതോളം തമിഴ് മരംവെട്ടുകാരെ രക്ഷിക്കാനെത്തുന്ന ഒരു അണ്ടർകവർ ഏജന്റിന്റെയും രക്തചന്ദന മാഫിയയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പഴനിവേൽ എന്ന അണ്ടർകവർ ഏജന്റായി ധനുഷും, ‘സിയ’ എന്ന ബർമ്മ കാർത്തികേയനായി മമ്മൂട്ടിയും വേഷമിടുന്നു. സായ് പല്ലവി (എ.എസ്.പി നിത്യ റെഡ്ഡി ഐ.പി.എസ്), ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


വണ്ടർബാർ ഫിലിംസ്, ആർടേക്ക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മാഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് അഭ്യങ്കർ സംഗീതവും, കെ. എഴിൽ അരശ് ഛായാഗ്രഹണവും, ആർ. കലൈവാണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago