കഴിഞ്ഞ ദിവസമാണ് ‘തേന്മാവിന് കൊമ്പത്ത്’ റീ റിലീസിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓര്മകള് പങ്കുവെക്കുകയാണ് ‘തേന്മാവിന് കൊമ്പത്തില്’ പ്രധാന വേഷത്തിലെത്തിയ സോണിയ ബോസ്. പത്താം ക്ലാസില് പഠിക്കുന്ന സമയത്താണ് താന് ‘തേന്മാവിന് കൊമ്പത്തില്’ അഭിനയിച്ചതെന്ന് സോണിയ പറഞ്ഞു.
മോഹന്ലാലിനെ അടുത്ത് കാണാനാകുമെന്ന ഒറ്റക്കാരണം കൊണ്ടാണ് താന് ആ ചിത്രം കമ്മിറ്റ് ചെയ്തതെന്നും എന്നാല് മോഹന്ലാലുമായി അധികം സംസാരിക്കാന് സാധിച്ചില്ലെന്നും താരം കൂട്ടിച്ചേര്ത്തു. വണ് ടു ടോക്സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സോണിയ.
‘ലാലേട്ടനെ അടുത്ത് കാണാം, സംസാരിക്കാം എന്നൊക്കെ വിചാരിച്ചാണ് സെറ്റില് പോയത്. പക്ഷേ പുള്ളിയുടെ അടുത്ത് അധികം കമ്പനിയാകാന് പറ്റിയില്ല. ഷൂട്ട് കഴിഞ്ഞ് നേരെ റൂമിലെത്തി പഠിക്കും. അതായിരുന്നു അന്നത്തെ പതിവ്. കുറച്ച് കഴിഞ്ഞപ്പോള് എല്ലാവരുമായും കമ്പനിയായി. ലാല് സാറിനോട് മിണ്ടാനൊക്കെ സാധിച്ചു.
ഷൂട്ടിനിടെ നടന്ന ഒരു സംഭവമുണ്ട്. അത് ഞാന് പല സ്ഥലത്തും പറഞ്ഞതാ, ലാലേട്ടനും വേണു അങ്കിളും ഞാനും ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഇവര് രണ്ടുപേരും എന്തോ പറഞ്ഞ് ചിരിച്ചു. സ്വാഭാവികമായും എന്താണെന്നറിയാന് നമ്മള്ക്കും ആഗ്രഹമുണ്ടാകുമല്ലോ. ‘എന്താ ലാലേട്ടാ കാര്യം’ എന്ന് ചോദിച്ചപ്പോള് ‘വലിയവര് പറയുന്നതെല്ലാം നിനക്കറിയണോ’ എന്ന് പുള്ളി ചോദിച്ചു. പിന്നെ ഞാന് ഒന്നും മിണ്ടാന് പോയില്ല.
സൈലന്റായി നിന്നു’.- സോണിയ പറഞ്ഞു. സെറ്റിലെ എല്ലാവരും തന്നെ കുട്ടിയെപ്പോലെയാണ് ട്രീറ്റ് ചെയ്തതെന്നും താരം പറയുന്നു. ശോഭന, മോഹന്ലാല്, നെടുമുടി വേണു, ശ്രീനിവാസന് എന്നിവര് ഒന്നിച്ച് ഇരുന്ന് തമാശ പറയുമായിരുന്നെന്നും ആ കൂട്ടത്തില് തന്നെ കൂട്ടാറില്ലായിരുന്നെന്നും സോണിയ പറഞ്ഞു. നല്ല ഓര്മകളാണ് ‘തേന്മാവിന് കൊമ്പത്ത്’ സമ്മാനിച്ചതെന്നും താരം കൂട്ടിച്ചേര്ത്തു.
തായ്ലന്ഡ് യാത്രയ്ക്കിടെ തങ്ങള്ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…
'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്…
സോഷ്യല് മീഡിയയിലൂടെയും ഫാമിലി വ്ലോഗുകളിലൂടെയും മലയാളികള്ക്ക് സുപരിചിതയായ…
സോഷ്യല് മീഡിയയിലെ താരങ്ങമാണ് ദിയ കൃഷ്ണ. നടന്…
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്ണ തോമസും…
ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു…