Categories: latest news

തന്നെ ജീവിതത്തെക്കുറിച്ച് ഇല്ലാത്ത കഥകള്‍; പ്രതികരിച്ച് മമിത

ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് മമിത ബൈജു. തമിഴില്‍ സൂര്യയ്ക്കും വിജയ്ക്കുമൊപ്പം അഭിനയിച്ച സിനിമകള്‍ 300 ഉം 200 കോടികള്‍ നേടി വന്‍ ഹിറ്റടിച്ച ശേഷമാണ് ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ മമിത മലയാളത്തിലേക്ക് തിരികെ വരുന്നത്. അതാകട്ടെ മലയാളത്തിലെ എക്കാലത്തെ വലിയ ഹിറ്റും.

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മാതാക്കളും സംവിധായകരുമെല്ലാം മമിതയെ തങ്ങളുടെ സിനിമയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. മമിതയുടെ കരിയറിലുണ്ടായ കുതിപ്പ് സമാനതകളില്ലാത്തതാണ്. പാന്‍ ഇന്ത്യന്‍ റീച്ചുള്ള, നായികയാണിന്ന് മമിത ബൈജു.

എത്ര പ്രശസ്തി നേടുന്നുവോ അതുപോലെ തന്നെ തങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകളും കേള്‍ക്കേണ്ടി വരുമെന്നതും താരജീവിതത്തിന്റെ ഭാഗമാണ്. മമിത ബൈജുവും അങ്ങനൊരു വ്യാജ വാര്‍ത്തയുടെ ഇരയായി മാറിയിരിക്കുകയാണ്. തന്റെ സഹോദരനെക്കുറിച്ച് മമിത ബൈജു പറഞ്ഞുവെന്ന തരത്തിലുള്ളൊരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തന്റെ ജീവിതം നിയന്ത്രിക്കുന്നത് സഹോദരന്‍ ആണെന്ന് മമിത പറഞ്ഞുവെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത. ”സഹോദരനാണ് എന്റെ കരുത്ത്. സഹോദരന്‍ മിഥുന്‍ ബൈജുവും ഞാനും സുഹൃത്തുക്കളെപ്പോലെയാണ്. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നത് അവനാണ്. എന്റെ വിവാഹത്തിന്റെ കാര്യത്തിലും അന്തിമതീരുമാനം അവന്റേതായിരിക്കും. എനിക്ക് വരുന്ന പ്രണയാഭ്യര്‍ത്ഥനകളെ കൈകാര്യം ചെയ്യുന്നതും അവനാണ്” എന്ന് മമിത പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത കാര്‍ഡ്.

പോസ്റ്റ് ചര്‍ച്ചയായതോടെ കമന്റ് ബോക്സിലെത്തി മമിത തന്നെ പ്രതികരിച്ചു. ഞെട്ടലോടെ എന്ത് എന്ന് ചോദിക്കുന്ന മീം കമന്റ് ചെയ്തായിരുന്നു മമിതയുടെ പ്രതികരണം. വാര്‍ത്തയില്‍ പറയുന്നത് പോലൊരു പ്രസ്താവന മമിത ബൈജു നടത്തിയിട്ടില്ലെന്നാണ് നടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. പറഞ്ഞ ആള്‍ക്ക് പോലും അറിയാത്ത കാര്യമാണോ വാര്‍ത്തയാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ നടിയുടെ പ്രതികരണം കണ്ട് ചോദിക്കുന്നത്. നിരവധി പേരാണ് വ്യാജ വാര്‍ത്തയെ വിമര്‍ശിച്ചും മമിതയ്ക്ക് പിന്തുണ അറിയിച്ചുമെത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…

2 hours ago

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്‍…

3 hours ago

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ കാലമുള്ള വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കുക എളുപ്പമുള്ള ഒന്നല്ല; ഡിവൈന്‍!

സോഷ്യല്‍ മീഡിയയിലൂടെയും ഫാമിലി വ്‌ലോഗുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ…

3 hours ago

അപര്‍ണയുമായുളള വേര്‍പിരിയലിന്റെ വേദനകള്‍ പങ്കുവെച്ച് ജീവ

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്‍ണ തോമസും…

3 hours ago

ഒടുവില്‍ കോടതിയില്‍ നിന്ന് നീതി കിട്ടിയെന്ന് ബാല

കോടതിയില്‍ നിന്ന് തനിക്ക് നീതി കിട്ടിയെന്ന് നടന്‍…

3 hours ago