ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന് പോകുകയാണ് റിമി ടോമി . സുഖമോ ദുഃഖമോ തന്റെ ജീവിതത്തിലെ എല്ലാം ഒറ്റയ്ക്ക് നേരിടാന്‍ റിമി പ്രാപ്തയായിരിക്കുന്നു. ആദ്യമൊക്കെ പ്രോഗ്രാമുകള്‍ക്ക് പോകണമെങ്കില്‍ പോലും അനിയന്‍ റിങ്കു ടോമിയുടെ കൂട്ട് വേണമായിരുന്നു റിമിയ്ക്ക്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, സോളോ ട്രിപ്പുകള്‍ നടത്തുന്ന റിമി, അതിലെ തന്റെ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.
സോളോ ട്രിപ്പുകളും, സ്റ്റേജ് ഷോകളും, ടിവി ഷോകളുമൊക്കെയായി കരിയറില്‍ തിരക്കിലാണ് റിമി. അതിനിടയില്‍ ഇതാ താന്‍ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആളുകളുടെ അഭിപ്രായം ആരായുകയാണ് ഗായിക. ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിലാണ്, ഓഡിയന്‍സിനോടായി താന്‍ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത്. വേണ്ട എന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം. സന്തോഷത്തോടെ ഇരിക്കൂ, അകവും പുറവും ഇതുപോലെ സുന്ദരമായി എന്നും ഇരിക്കൂ എന്ന് പറഞ്ഞുകൊണ്ട് ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
വെറുതേ ഒരു പാവം മനുഷ്യന്റെ ജീവിതം നശിപ്പിക്കാന്‍ എനിക്ക് യാതൊരു ആഗ്രഹവും ഇല്ല. എന്നാലും ചോദിക്കുകയാണ്. രണ്ടാമതൊരു കല്യാണത്തെ കുറിച്ച് ചിന്തിച്ചാല്‍ അത് തെറ്റാണോ, നല്ലതാണോ, ചീത്തയാണോ, വേണോ, വേണ്ടയോ? വേണം എന്നുള്ളവര്‍ കൈയ്യടിക്കാമോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. വേണ്ടാ എന്ന മുറവിളിയാണ് സദസ്സില്‍ നിന്നും ഉയര്‍ന്നത്. സദസ്സില്‍ നിന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഈ വീഡിയോയുടെ കമന്റിലും വേണ്ട എന്ന് തന്നെയാണ് അഭിപ്രായം. ഞാനിങ്ങനെ സുഖിച്ച് ജീവിക്കുന്നത് ഇഷ്ടപ്പെടുന്നില്ലല്ലേ എന്നാണ് കൈയ്യടിക്കുന്നവരോട് റിമി ടോമി ചോദിച്ചത്.
ടെലിവിഷന്‍ മ്യൂസിക് ഷോയുടെ ആങ്കറായി കരിയര്‍ ആരംഭിച്ചതാണ് റിമി ടോമി. ഒരുപാട് ഗാനമേളകളില്‍ സജീവമായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങമാസം എന്ന പാട്ട് പാടിക്കൊണ്ട് പിന്നണി ഗാന ലോകത്തേക്ക് എത്തി. സ്റ്റേജ് ഷോകളാണ് റിമിയുടെ യഥാര്‍ത്ഥ തട്ടകം, അവിടെയാണ് റിമി ആളുകളെ കൈയ്യിലെടുക്കുന്നത്.
2008 ല്‍ ആയിരുന്നു കോഴിക്കോട്ടുകാരനായ റോയിസുമായുള്ള റിമി ടോമിയുടെ വിവാഹം കഴിഞ്ഞത്. തുടക്കത്തിലൊക്കെ റോയ്സ് തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് എല്ലാ വേദികളിലും റിമി വാചാലയാവാറുണ്ട്. എന്നാല്‍ ആ ബന്ധം അധിക ദൂരം മുന്നോട്ടു പോയില്ല, 11 വര്‍ഷത്തിന് ശേഷം 2019 ല്‍ ഇരുവരും മ്യുച്വലി ഡിവോഴ്സ് ആയി. വിവാഹ മോചനത്തിന് ശേഷം റോയിസ് മറ്റൊരു കുടുംബ ജീവിതത്തിലേക്ക് കടന്നു. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച റിമി ടോമി ലുക്കില്‍ തന്നെ ഗംഭീര മാറ്റമാണ് വരുത്തിയത്.
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ…
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ…
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര 'ഉപ്പും മുളകും' എന്ന…
ബിബിൻ ജോർജ്, ശ്രുതി രജനീകാന്ത്, രേണു സൗന്ദർ,…
അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത്…