Categories: Gossips

രണ്ട് മില്യൺ കാഴ്ചക്കാരുമായി കുതിച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ


ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ടീസർ രണ്ട് മില്യണിലധികം (20 ലക്ഷം) കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്.

ദുരൂഹതകളും ഉദ്വേഗവും നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ടീസർ, ഇതൊരു ശക്തമായ ഇമോഷണൽ ത്രില്ലർ ഡ്രാമ ആയിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. “ബിയോണ്ട് ഡെസ്റ്റിനി” എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 152-ാമത്തെ സിനിമയാണ്.


ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്തിലാൽ ഗഡ, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ സിദ്ദിഖ്, വീണ നന്ദകുമാർ, കലാഭവൻ ഷാജോൺ, അശോകൻ, ബിനു പപ്പു, ശാരി, രമ്യ സുരേഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.


അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് മുജീബ് മജീദ് ആണ്. സൂരജ് ഇ.എസ് എഡിറ്റിംഗും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ തരംഗമായി സൈജു കുറുപ്പിന്റെ ‘ആരം’; ഹൃദയം തൊട്ട് വീഡിയോ ഗാനംപുറത്ത്!

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ…

59 minutes ago

ബിബിൻ ജോർജും താരസുന്ദരിമാരും, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ബിബിൻ ജോർജ്, ശ്രുതി രജനീകാന്ത്, രേണു സൗന്ദർ,…

1 hour ago

ഞാന്‍ രണ്ടാം വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് തെറ്റാണോ, റിമി ടോമി

ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന്…

9 hours ago

തനിക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍; തുറന്ന് പറഞ്ഞ് അനുപമ

അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത്…

9 hours ago