ബിബിൻ ജോർജ്, ശ്രുതി രജനീകാന്ത്, രേണു സൗന്ദർ, ശ്രുതി ഭദ്ര, അജിഷ പ്രഭാകരൻ എന്നിവർ ഒന്നിച്ചുള്ള ‘നാന’ മാഗസിൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുന്നു. പ്രശസ്ത സിനിമാ വാരികയായ ‘നാന’യ്ക്ക് വേണ്ടി നടത്തിയ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കേരളീയ തനിമയും ആധുനിക ഫാഷനും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ട കോസ്റ്റ്യൂമുകളിലാണ് താരങ്ങൾ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളിൽ സുന്ദരിമാരായ നായികമാർക്ക് നടുവിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് തിളങ്ങുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫർ വിസാന്ത് പി. വേണു ആണ് താരങ്ങളുടെ ഈ മനോഹര നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
നടിയും മൈക്രോബയോളജിസ്റ്റുമായ ശ്രുതി ഭദ്ര ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഫോട്ടോഷൂട്ട് വാർത്തകളിൽ ഇടംപിടിച്ചത്.
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ…
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ…
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര 'ഉപ്പും മുളകും' എന്ന…
ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന്…
അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത്…