Categories: latest news

പാര്‍വതി എന്നെ പബ്ലിക്കായി പ്രശംസിച്ചു; തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

നടി പാര്‍വതി തിരുവോത്തിനെക്കുറിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. പാര്‍വതിയില്‍ നിന്നും താന്‍ പഠിച്ച കാര്യത്തെക്കുറിച്ചാണ് വിനയ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍വതിയെ ആദ്യമായി കണ്ടതിന്റെ ഓര്‍മയും പങ്കുവെക്കുകയാണ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട്. പാര്‍വതിയും വിനയ് ഫോര്‍ട്ടും ഈയ്യടുത്തിറങ്ങിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

‘പാര്‍വതിയുടെ ഒരു കാര്യമുണ്ട്. പ്രഥമദൃഷ്ട്യയില്‍ അഭിനയിച്ചപ്പോള്‍ പാര്‍വതിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. പാര്‍വതി സഹതാരത്തെ അഭിനന്ദിക്കുന്നൊരു രീതിയുണ്ട്. ഞാനും പാര്‍വതിയും അഭിനയിക്കുന്ന ടേക്ക് കഴിഞ്ഞ ശേഷം പാര്‍വതി പറയും, വിനയ് എങ്ങനെയാണ് ഇത് ചെയ്യുന്നത്? താന്‍ ഭയങ്കര പരിപാടിയാണ് ചെയ്തത്, അങ്ങനൊക്കെ പറയും. എന്നോട് മാത്രമല്ല. ഒട്ടു മിക്ക ആളുകളോടും പാര്‍വതി അങ്ങനെ പോയി സംസാരിക്കും. സഹതാരങ്ങളെ ഇത്രത്തോളം ഉള്‍ക്കൊള്ളുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല” വിനയ് ഫോര്‍ട്ട് പറയുന്നു.

”ഒരുപാട് വര്‍ഷം മുമ്പാണ്. സ്റ്റാര്‍ അല്ലാത്ത നമ്മളെപോലുള്ള കലാകാരന്മാര്‍ക്ക് ഇന്‍സട്രിയില്‍ പിടിച്ചു നില്‍ക്കുക പ്രയാസമാണ്. പാര്‍വതി അന്നേ താരമാണ്. ഞാന്‍ പാര്‍വതിയെ ഒരിക്കല്‍ കണ്ടു. നമ്മള്‍ ജഡ്ജ്മെന്റല്‍ ആയിരിക്കുമല്ലോ. ചിലര്‍ ചിരിച്ചാല്‍ നോക്കില്ല. അത് ഒഴിവാക്കാന്‍ പാര്‍വതിയെ കണ്ടപ്പോള്‍ ഞാന്‍ മാറി നിന്നു. പാര്‍വതി പക്ഷെ എന്നോട് സംസാരിച്ചു. നിങ്ങള്‍ നല്ല നടനാണെന്നും കണ്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. ഞാന്‍ അന്ന് ഷട്ടര്‍ കഴിഞ്ഞതേയുള്ളൂ”

”പാര്‍വതി എന്ന പബ്ലിക്കായി ഭയങ്കരമായി അഭിനന്ദിച്ചു. എന്റെ കൂടെ മറ്റ് അഭിനേതാക്കളൊക്കെയുണ്ട്. അവരുടെ ഭാഗത്തു നിന്നും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ഇത്തവണ കണ്ടപ്പോള്‍ ഞാനിത് പാര്‍വതിയോട് പറഞ്ഞു. ഇപ്പോള്‍ നമ്മളെ പ്രശംസിക്കുകയൊക്കെ ചെയ്യുമായിരിക്കും. പക്ഷെ ആ സമയത്ത് നിങ്ങളുടെ പ്രശംസ വളരെ വലുതായിരുന്നു. കാരണം നമ്മൂടേത് ഒരു ഞാണിന്മേല്‍ കളിയാണല്ലോ. ആര്‍ട്ടിസ്റ്റുകള്‍ക്ക് എപ്പോഴും സെല്‍ഫ് ഡൗട്ട് കാണും” എന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

5 hours ago

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…

5 hours ago

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, തുറന്ന് പറഞ്ഞ് ദിലീപ്

മലയാള സിനിമയുടെ തിളക്കമാര്‍ന്ന വെള്ളിവെളിച്ചത്തിന് പിന്നില്‍ ഒരിക്കലും…

15 hours ago

ഞങ്ങളുടെ ചിരിയും കൊണ്ടാണ് അവള്‍ പോയത്: കല്‍പ്പനയെ ഓര്‍ത്ത് കലാരഞ്ജിനി

മലയാള ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ തനത് ശൈലികൊണ്ട്…

15 hours ago