Dulquer Salmaan
വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്മാന് ചിത്രമായിരുന്നു ‘ഐ ആം ?ഗെയിം’. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ആ?ദ്യ ദിനം തന്നെ ലഭിച്ചത്. അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതു പോലെ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഒരു ആരാധകന് പറഞ്ഞ കമന്റിന് ദുല്‍ഖര്‍ തന്നെ നേരിട്ട് മറുപടിയുമായി എത്തിയിരിക്കുകയാണ്. എക്സിലൂടെയായിരുന്നു ദുല്‍ഖര്‍ മറുപടി നല്‍കിയത്. ‘മൂവിഹോളിക്’ എന്ന ഹാന്‍ഡിലില്‍ നിന്നാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘ഐ ആം ഗെയിം’ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചകളെക്കുറിച്ചാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതിന് മുന്‍പ് (ഇപ്പോള്‍ ഡിലീറ്റ് ചെയ്ത) വളരെ നീളമുള്ള ഒരു ത്രെഡ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഐം ഗെയിം’ റിലീസിന് ശേഷമായിരുന്നു അത്. വേഫെറര്‍ ഫിലിംസ് എങ്ങനെയാണ് ഈ പ്രൊജക്റ്റ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതെന്ന് ഞാന്‍ അതില്‍ വിശദീകരിച്ചിരുന്നു
ചിലപ്പോള്‍ കാര്യങ്ങള്‍ കൈ വിട്ടുപോകാം എന്നത് ശരിയാണ്, എന്നാല്‍ ഇത്തവണ നിര്‍മാണ ഭാഗത്തുനിന്ന് തന്നെ സംഭവിച്ച വ്യക്തമായ തെറ്റുകളായിരുന്നു അത്. ഡിക്യു ആ ത്രെഡ് കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു!’- ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളെയും വേഫെറര്‍ ഫിലിംസ് എന്ന ദുല്‍ഖറിന്റെ നിര്മാണക്കമ്പനിയെയും വിമര്‍ശിച്ചു കൊണ്ടായിരുന്നു ഈ കുറിപ്പ്. ഇതിനാണ് ദുല്‍ഖര്‍ മറുപടിയുമായി എത്തിയത്.
‘ഞാന്‍ അത് മുഴുവന്‍ വായിച്ചു. നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല, നിങ്ങള്‍ പറഞ്ഞതില്‍ ഭൂരിഭാഗവും ശരിയായിരുന്നു. ഇതെല്ലാം ഞങ്ങള്‍ക്കും ബോധ്യമുള്ള കാര്യങ്ങളാണെന്ന് വിശ്വസിക്കുക. എന്നാല്‍ ചില സമയങ്ങളില്‍, ഞങ്ങളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെല്ലാം ശരിയായി ചെയ്താലും, പുറത്തുനിന്നുള്ള ഘടകങ്ങളോ മറ്റ് സാഹചര്യങ്ങളോ എല്ലാം തലകീഴായി മറിച്ചേക്കാം.
ഒരു സിനിമയുടെ അന്തിമ ഫലത്തെയോ ഉല്‍പ്പന്നത്തെയോ കുറിച്ച് വിശകലനം ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു സിനിമ നിര്‍മിക്കാന്‍ 200 മുതല്‍ 300 വരെ ആളുകള്‍ അധ്വാനിക്കുന്നുണ്ട്. അത് ഒരിക്കലും എളുപ്പമുള്ളതോ ലളിതമായതോ ആയ ഒരു കാര്യമല്ല. അതില്‍ ഫോര്‍മുലകളോ അക്കാദമിക് സിദ്ധാന്തങ്ങളോ പ്രയോഗിക്കാനും കഴിയില്ല.
ലോക സിനിമയിലെ ഒരു നിര്‍മാണക്കമ്പനിയും അല്ലെങ്കില്‍ ഒരു നടനും ബോധപൂര്‍വം തെറ്റുകള്‍ വരുത്താനോ ഒരു മോശം സിനിമ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ നിങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണോ എല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത് ?. അപ്പോള്‍ ഒരു ആന്തരിക ടീമും നിരവധി ബാഹ്യ ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അവസ്ഥ ചിന്തിച്ച് നോക്കൂ.
ഞാന്‍ എപ്പോഴും എന്റെ ടീമിനൊപ്പം ഉറച്ചുനില്‍ക്കും. ഇതില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്നെ കുറ്റപ്പെടുത്താം’.- എന്നായിരുന്നു ദുല്‍ഖര്‍ ആരാധകന് നല്കിയ മറുപടി. സിനിമ നിര്‍മാണം എന്ന പ്രക്രിയയിലെ സങ്കീര്‍ണതകളെക്കുറിച്ച് തുറന്നു പറയുകയും അതോടൊപ്പം തന്റെ കൂടെ പ്രവര്‍ത്തിച്ചവരെ പൂര്‍ണമായി പിന്തുണച്ച് സംസാരിക്കുകയും ചെയ്ത ദുല്‍ഖറിന് കയ്യടിക്കുകയാണ് ആരാധകരും.
നടന്, നിര്‍മാതാവ് എന്നതിലുപരി ഏത് ബിസിനസും സക്സസ്ഫുള്ളാക്കാന്‍…
പ്രസവാനന്തര ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത…
നടന് ആമിര്‍ ഖാന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍…
വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്…
തിയേറ്റർ റിലീസിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ…
വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങൾക്കപ്പുറം അക്കാദമിക് രംഗത്തും ശ്രദ്ധേയയായ…