Categories: latest news

‘മാലികി’ലെ വേഷം ചോദിച്ചുവാങ്ങിയതാണ്; മീനാക്ഷി

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണ് ‘മാലിക്’. സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായിട്ടാണ് അഭിനയിക്കേണ്ടതെന്ന് അറിയാതെയാണ് ഓഡിഷനില്‍ പങ്കെടുത്തതെന്ന് നടി മീനാക്ഷി. ചോദിച്ചുവാങ്ങിയ ആ വേഷത്തിനായി രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ട ഓഡിഷന്‍ നടത്തിയെന്നും മീനാക്ഷി ഓര്‍ത്തു. ഡ്രീം ലൂപ്പ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മാലിക്കിലെ എന്റെ റോള്‍ ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. ദിനേഷ് പ്രഭാകര്‍ ഏട്ടനാണ് എന്നോട് ഒരു ഓഡിഷന്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞത്. കോണ്‍ഫിഡന്‍ഷ്യലായി നടക്കുന്ന ഓഡിഷനാണ്, ചെന്ന് അറ്റന്‍ഡ് ചെയ്ത് നോക്കൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ പോയി ഓഡിഷന്‍ ചെയ്യുന്നത്. മഹേഷേട്ടന്‍ ഭയങ്കര പ്രൊഫഷണലിസ്റ്റാണ്. എന്റെ ഓഡിഷന്‍ കുറേനേരം പോയി. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഓഡിഷന്‍ ഉണ്ടായിരുന്നു. രണ്ട് സീനുകളാണ് ചെയ്യാനുണ്ടായിരുന്നത്. ആദ്യത്തെ മൂന്നുനാല് തവണ കഴിഞ്ഞപ്പോള്‍ ഭയങ്കര ടെന്‍ഷനായി.

എനിക്ക് പണി അറിയാത്തതുകൊണ്ടാണോ ഇങ്ങനെ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നതെന്ന് വരെ ചിന്തിച്ചു. ലഞ്ച് കഴിക്കാന്‍ സമയമായപ്പോഴും എന്നെ വിട്ടില്ല. ‘ലഞ്ച് വാ, നമുക്ക് കൂടെ കഴിക്കാം’ എന്നൊക്കെ പറഞ്ഞു. ഒരു ക്ലാസ് പോലെ വിടുന്നില്ലല്ലോ ഈശ്വരാ എന്നായിരുന്നു എന്റെ ചിന്ത. ഫുഡ് കഴിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു, ‘താന്‍ ചെയ്യുന്നത് കൊണ്ടാട്ടോ തന്നെ വീണ്ടും ചെയ്യിപ്പിക്കുന്നത്. ചെയ്യാത്ത ഒരാളാണെങ്കില്‍ നമ്മള്‍ സമയം ചെലവഴിക്കില്ല’ എന്ന്. അത് കേട്ടപ്പോള്‍ എനിക്ക് സമാധാനമായി. പിന്നെ വീണ്ടും സീന്‍ ചെയ്തു.

ഓഡിഷനില്‍ ഇന്‍സുലിന്‍ കുത്തിവെക്കുന്ന രംഗമാണ് ചെയ്തതെന്നും, ടെന്‍ഷന്‍ കാരണം താന്‍ പലതും കാട്ടിക്കൂട്ടിയെന്നും മീനാക്ഷി പറഞ്ഞു. ഇന്‍സുലിന്‍ കുത്തിവെക്കുന്ന ഒരു സീനുണ്ടായിരുന്നു. ടെന്‍ഷന്‍ അടിച്ചിട്ട് ഞാന്‍ കൈയില്‍ കുത്തി. അതില്‍ നിന്ന് ചോര വന്നപ്പോള്‍ ഞാന്‍ അത് വായില്‍ ആക്കി. ടെന്‍ഷന്‍ കൊണ്ട് ഞാന്‍ എന്തൊക്കെയോ കാണിച്ചിരുന്നു. അപ്പോഴും എന്താണ് പരിപാടിയെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇറങ്ങാന്‍ നേരമാണ് ഇത് ഫഹദ് ഫാസിലിന്റെ പടമാണെന്ന് അറിയുന്നത്. പിന്നെയാണ് ഫഹദിന്റെ മകളായിട്ടാണ് അഭിനയിക്കേണ്ടതെന്നും അറിയുന്നത്.

ഇതൊക്കെ നേരത്തെ അറിയാമായിരുന്നെങ്കില്‍ കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു എന്നാണ് ആദ്യം ആലോചിച്ചത്. എന്തൊക്കെയാണ് ഞാന്‍ ഓഡിഷനില്‍ കാണിച്ചത് എന്നായിരുന്നു ചിന്ത. അവസാനം സാര്‍ നന്നായി ചെയ്തു എന്ന് പറഞ്ഞു. വിളിക്കാം എന്നും പറഞ്ഞു. പിന്നീട് വിളിച്ച് കിട്ടിയെന്ന് പറഞ്ഞപ്പോഴാണ് ‘അടിച്ചു മോനെ’ എന്നൊക്കെ എനിക്ക് തോന്നിയത്. അങ്ങനെയാണ് ഞാന്‍ മാലിക്കിലേക്ക് എത്തുന്നത്,’ മീനാക്ഷി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ദിലീപ് ചിത്രം ‘നീക്കം’ ടീസർ

ജനപ്രിയ നായകൻ ദിലീപിനെ പ്രധാന കഥാപാത്രമാക്കി യുവ…

8 hours ago

രണ്ട് കൊലപാതകങ്ങൾ, പിന്നാലെ ഭയം; സൈജു കുറുപ്പിന്റെ ‘ദി തേർഡ് മർഡർ’

രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ…

8 hours ago

‘മാളികപ്പുറ’ത്തിലെ പീയൂഷിനെ ഓർമ്മയുണ്ടോ? പുതിയ സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ദേശീയ അവാർഡ് ജേതാവ് ശ്രീപത് !

ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…

8 hours ago

മലയാള സിനിമ അനുശ്രീയോട് കാണിക്കുന്നത് അവഗണനയോ? പുതിയ ചിത്രങ്ങൾക്ക് പിന്നാലെ ചർച്ച കൊഴുപ്പിച്ച് ആരാധകർ!

മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് മുൻനിര നായകന്മാരുടെയെല്ലാം…

8 hours ago