കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്. സംഭവ ദിവസം ലൈസന്‍സ് കയ്യില്‍ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. പിന്നീട് സമര്‍പ്പിച്ച ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് മനസ്സിലാകുന്നത്.
2025 ഫെബ്രുവരിയിലാണ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞത്. ഇതോടെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും. 5 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര സബ് ആര്‍ടി ഓഫിസില്‍ നിന്ന് അനുവദിച്ച ലൈസന്‍സിന് 2025 ഫെബ്രുവരി 16 വരെ മാത്രമാണ് കാലാവധി ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോകാന്‍ ശ്രമിച്ച അശ്വന്തിനെ നാട്ടുകാര്‍ തടഞ്ഞു വച്ച ശേഷം ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന അശ്വന്തിന്റെ വിഡിയോ പുറത്ത് വന്നിരുന്നു. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തില്‍ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്.
വാഹനത്തില്‍ നിന്നും മദ്യവും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. ഇനി താന്‍ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പിന്നീട് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
ബിഗ് സ്ക്രീനിൽ നാടൻ പെൺകുട്ടിയായി പ്രേക്ഷകമനം കവർന്ന…
രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ…
മലയാളി പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ നസിം വീണ്ടും…
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…
മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് മുൻനിര നായകന്മാരുടെയെല്ലാം…