മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയും ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയുമായ നടി അനുമോള്‍ തമിഴ്നാട് സ്വദേശി ഭുവനേഷ് രാജേന്ദറിനെ വിവാഹം ചെയ്തത് അടുത്തിടെയാണ്. വിവാഹശേഷം ഇരുവരും വ്‌ലോ?ഗിങ്ങുമായി സജീവമാണ്. ഇരുവരുടേയും യുട്യൂബ് വീഡിയോകള്‍ വൈറലാകാറുണ്ടെങ്കിലും അതിന് അനുസരിച്ച് തന്നെ വിമര്‍ശനങ്ങളും സൈബര്‍ ബുള്ളിയിങും നേരിടേണ്ടി വരാറുണ്ട്. അടുത്തിടെ തങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണിപ്പോള്‍ ഇരുവരും.
ഒരു വീഡിയോയില്‍ അനു വയര്‍ മറച്ച് പിടിച്ചതിനെ തുടര്‍ന്ന് താരം ഗര്‍ഭിണിയാണെന്ന് പ്രചരിച്ചിരുന്നു. ആ സംഭവത്തെ കുറിച്ചും ബെഡ് റൂം രം?ഗങ്ങള്‍ വ്‌ലോ?ഗില്‍ ഉള്‍പ്പെടുത്തിയെന്ന വിവാദത്തെ കുറിച്ചും അനുവും ഭുവനേഷും സംസാരിച്ചു.
ഞാന്‍ ഗര്‍ഭിണിയാണെന്ന് ആളുകള്‍ പറഞ്ഞ് പരത്തുന്നതില്‍ എനിക്ക് പ്രോബ്ലം ഇല്ല. അത് ഭുവന്റേത് ആയാല്‍ മതിയെന്ന കമന്റ് കണ്ടത് എന്നെ വേദനിപ്പിച്ചു. ഞാന്‍ പ്രതികരിക്കുകയും ചെയ്തു. അടുത്തിടെ ഭുവന്‍ ഒരു വ്‌ലോഗ് ഇട്ടിരുന്നു. എട്ട് മണിക്കൂര്‍ വര്‍ക്ക് ചെയ്ത് മടുത്ത് കഴിയുമ്പോള്‍ സ്റ്റാര്‍ ബക്ക്‌സില്‍ പോയി കോഫി കുടിക്കാന്‍ അവന് ഇഷ്ടമാണ്. ഞങ്ങളുടെ ജീവിതത്തില്‍ നോര്‍മലായി പോകുന്നതാണ് കോഫി കുടിക്കാന്‍. ആ വ്‌ലോ?ഗിട്ട ശേഷം അതിലെ ചില ഭാ?ഗങ്ങള്‍ വെട്ടിയിട്ട് ആളുകള്‍ വിവാദമാക്കിയിരുന്നു. ബെഡ്‌റൂമില്‍ നിന്നുള്ള വിഷ്വല്‍സ് ഉണ്ടായിരുന്നു. അതാണ് ആളുകള്‍ പ്രശ്‌നമായി പറഞ്ഞത്. ഞാനിടുന്ന വ്‌ലോഗുകള്‍ എന്റെ ചേച്ചി കണ്ട് ഓക്കെ പറഞ്ഞ ശേഷമാണ് അപ്ലോഡ് ചെയ്യുന്നത്. മാത്രമല്ല എന്റെയും ഭുവന്റെയും കുടുംബം ഞങ്ങളുടെ വ്‌ലോഗുകള്‍ കാണുന്നതാണെന്നും ഞങ്ങള്‍ക്ക് അറിയാം എന്നും അനുമോള്‍ പറഞ്ഞു.
ബിഗ് സ്ക്രീനിൽ നാടൻ പെൺകുട്ടിയായി പ്രേക്ഷകമനം കവർന്ന…
രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ…
മലയാളി പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ നസിം വീണ്ടും…
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…
മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് മുൻനിര നായകന്മാരുടെയെല്ലാം…