Categories: latest news

താന്‍ മക്കളെ സ്‌കൂളില്‍ വിടാത്ത അമ്മയായിരിക്കും എന്ന് തമന്ന ഭട്ടിയ

എനിക്ക് മക്കളായാല്‍ ഞാനൊരു കര്‍ക്കശക്കാരിയായ അമ്മയായിരിക്കില്ല എന്ന് തമന്ന ഭട്ടിയ . ഒരു ഹിന്ദി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മക്കളായാല്‍ ഞാന്‍ വളരെ സ്ട്രിക്ട് ആയിരിക്കും എന്ന് എന്റെ അമ്മ പലപ്പോഴും പറയാറുണ്ട്. കാരണം ഞാന്‍ എന്റെ കാര്യത്തില്‍ വളരെ സ്ട്രിക്ട് ആണ്. അത് പോലെ മക്കളോടും ഉണ്ടാവും എന്ന് കരുതിയാവാം. എന്നാല്‍ ഒരിക്കലും ഞാന്‍ സ്ട്രിക്ട് അമ്മയായിരിക്കില്ല. സ്‌കൂള്‍ ലീവ് ആക്കാന്‍ പറയുന്ന, വീട്ടില്‍ എനിക്കൊപ്പം ഇരിക്കാന്‍ പറയുന്നു ഒരു ചില്‍ അമ്മയായിരിക്കും എന്നാണ് തമന്ന പറഞ്ഞിട്ടുള്ളത്.

ഭാവിയില്‍ ഉണ്ടാവുന്ന മക്കള്‍ക്ക് എത്തരത്തിലുള്ള അമ്മയായിരിക്കും എന്ന് പറഞ്ഞിട്ടുള്ള തമന്ന പക്ഷേ ഇപ്പോള്‍ തന്റെ സിംഗിള്‍ ലൈഫ് ആസ്വദിക്കുകയാണ്. നേരത്തെ നടന്‍ വിജയ് വര്‍മയുമായി തമന്ന പ്രണയത്തിലായിരുന്നു. വിവാഹം വരെ എത്തിയ ബന്ധം പക്ഷേ ബ്രേക്ക് അപ് ആയി. പരസ്പരം ഒത്തു പോകാന്‍ കഴിയാത്ത കാരണങ്ങളാലാണ് വേര്‍പിരിഞ്ഞത് എങ്കിലും, ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

വിവാഹത്തെ കുറിച്ചും, മക്കളാവുന്നതിനെ കുറിച്ചുമൊക്കെ തമന്ന സംസാരിക്കുന്നത് ഇതാദ്യമല്ല. തന്റെ മുപ്പത് വയസ്സിനുള്ളില്‍ കല്യാണം കഴിയണമെന്നും മക്കളാവണം എന്നും മുന്‍പ് ചിന്തിച്ചിരുന്നു എന്നും, എന്നാല്‍ പോകെ പോകെ തന്റെ കാഴ്ചപ്പാടുകള്‍ മാറി എന്നുമാണ് തമന്ന പറഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരിക്കലും ഒരു വിവാഹ ജീവിതത്തിലേക്ക് പോകാന്‍ പാടില്ല. മാനസികമായി എപ്പോഴാണോ നിങ്ങള്‍ തയ്യാറാവുന്നത്, എപ്പോഴാണ് ശരിയായ ആളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നത് അപ്പോള്‍ മാത്രമേ വിവാഹ ബന്ധത്തിലേക്ക് കടക്കാന്‍ പാടുള്ളൂ എന്നാണ് തമന്നയുടെ ഉപദേശം

ജോയൽ മാത്യൂസ്

Recent Posts

എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല, രേണു സുധി

മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍…

2 hours ago

കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ കൂടുതല്‍ സുന്ദരി ഇഷാനി; പുതിയ കമന്റുകള്‍

നടന്‍ കൃഷ്ണകുമാറിന്റെ മക്കളില്‍ മൂന്നാമത്തയാളായ ഇഷാനി കൃഷ്ണ…

2 hours ago

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും…

2 hours ago

ആളുകള്‍ നമ്മളെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയല്ല; ്അനൂപ് മേനോന്‍

ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച്…

3 hours ago

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

18 hours ago