Categories: latest news

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ബുധനാഴ്ചയാണ് ഇരുവരും പ്രെഗ്‌നന്‍സി വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. 2025-ലായിരുന്നു ഇവരുടെ ആദ്യ മകള്‍ സാരായ ജനിച്ചത്.

2026 ഒക്ടോബര്‍ 7-ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സംയുക്ത കുറിപ്പിലൂടെയാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന സന്തോഷവാര്‍ത്ത ഇരുവരും പങ്കിട്ടത്.

‘ഏറ്റവും വലിയ സമ്മാനത്താല്‍ ഒരിക്കല്‍ കൂടി ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്‌നേഹത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു,’ എന്നാണ് കിയാര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ സുഹൃത്തുക്കളും സിനിമാലോകത്തെ സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി.

‘വീണ്ടും അമ്മയും അച്ഛനുമാകാന്‍ ഒരുങ്ങുന്നു, യേയ്,’ എന്നാണ് കരീന കപൂര്‍ ഖാന്റെ കമന്റ്. സ്‌നേഹം അറിയിച്ച് കരണ്‍ ജോഹറും കമന്റ് ബോക്‌സിലെത്തി. ആതിയ ഷെട്ടി, റിയ കപൂര്‍, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നടി ഭൂമി പഡ്‌നേക്കര്‍ തുടങ്ങിയവരും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

അടുത്തിടെ ബിഗ് ബോസ് 20-ല്‍ പങ്കെടുത്തപ്പോള്‍, ‘ജീവിതത്തിലെ ഏറ്റവും മികച്ച റോള്‍’ എന്നാണ് അച്ഛനായ അനുഭവത്തെ സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്.

2023 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹിതരായ കിയാരയും സിദ്ധാര്‍ത്ഥും തങ്ങളുടെ വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. 2025 ജൂലൈ 15-നാണ് ഈ ദമ്പതികള്‍ക്ക് മകള്‍ സാരായ മല്‍ഹോത്ര ജനിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

താന്‍ മക്കളെ സ്‌കൂളില്‍ വിടാത്ത അമ്മയായിരിക്കും എന്ന് തമന്ന ഭട്ടിയ

എനിക്ക് മക്കളായാല്‍ ഞാനൊരു കര്‍ക്കശക്കാരിയായ അമ്മയായിരിക്കില്ല എന്ന്…

2 hours ago

എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല, രേണു സുധി

മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍…

2 hours ago

കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ കൂടുതല്‍ സുന്ദരി ഇഷാനി; പുതിയ കമന്റുകള്‍

നടന്‍ കൃഷ്ണകുമാറിന്റെ മക്കളില്‍ മൂന്നാമത്തയാളായ ഇഷാനി കൃഷ്ണ…

2 hours ago

ആളുകള്‍ നമ്മളെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയല്ല; ്അനൂപ് മേനോന്‍

ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച്…

3 hours ago

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

18 hours ago