നടന്‍ കൃഷ്ണകുമാറിന്റെ മക്കളില്‍ മൂന്നാമത്തയാളായ ഇഷാനി കൃഷ്ണ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയാണ്. മമ്മൂട്ടി ചിത്രം ‘വണ്‍’-ലൂടെ അഭിനയരംഗത്തും സാന്നിധ്യമറിയിച്ച ഇഷാനി മികച്ചൊരു കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. ആശകള്‍ ആയിരം എന്ന ചിത്രത്തിലും ഇഷാനി നായികയായി എത്തിയിരുന്നു.
എന്നാല്‍ ഒരുകാലത്ത് കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്ന വ്യക്തിയാണ് താനെന്ന് ഇഷാനി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ ഏറെ കളിയാക്കലുകള്‍ ഇഷാനിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ ഇന്ന് കൃഷ്ണസഹോദരിമാര്‍ക്കിടയിലെ ഏറ്റവും ഫിറ്റായ വ്യക്തിയായി പ്രേക്ഷകര്‍ വാഴ്ത്തുന്നതും ഇഷാനിയെ തന്നെ.
അമിതവണ്ണമുള്ളവര്‍ മാത്രമല്ല, അധികമായി മെലിഞ്ഞിരിക്കുന്നവരും സമൂഹത്തില്‍ വലിയ രീതിയിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. സ്‌കൂള്‍-കോളേജ് കാലഘട്ടങ്ങളിലും സോഷ്യല്‍ മീഡിയയിലും തീരെ മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ നിരവധി ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളുമാണ് ഇഷാനിക്കും നേരിടേണ്ടി വന്നത്. എന്നാല്‍ ഇത്തരം നെഗറ്റിവായ പ്രതികരണങ്ങളില്‍ തളര്‍ന്നുപോകാതെ, ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഇഷാനി തീരുമാനിക്കുകയായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്താണ് കൃത്യമായ ചിട്ടകളോടെ മൂന്നുമാസത്തെ ‘വെയ്റ്റ് ഗെയിന്‍ ചലഞ്ച്’ ഇഷാനി ഏറ്റെടുത്തത്. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ അളവ് ഇരട്ടിയാക്കുകയും കലോറി കൂടുതലുള്ള ആരോഗ്യകരമായ പോഷകാഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു ഇതിന്റെ ആദ്യ പടി. ഇതിനൊപ്പം ഒരു പ്രൊഫഷണല്‍ ഫിറ്റ്‌നസ് ട്രെയിനറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സ്‌ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങളും ആരംഭിച്ചു. കേവലം മൂന്ന് മാസം കൊണ്ടാണ് 10 കിലോഗ്രാം ഭാരം വര്‍ധിപ്പിച്ച് ഇഷാനി അവിശ്വസനീയമായ മാറ്റം കൈവരിച്ചത്.
തന്റെ ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോയിലൂടെ ഇഷാനി പങ്കുവെച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റ് പ്ലാനുകള്‍ സുലഭമാണെങ്കിലും, ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യകരമായ വഴികള്‍ കാട്ടിക്കൊടുക്കാന്‍ ഇഷാനിയുടെ ഈ ഫിറ്റ്‌നസ് യാത്ര സഹായകമായി.
എനിക്ക് മക്കളായാല്‍ ഞാനൊരു കര്‍ക്കശക്കാരിയായ അമ്മയായിരിക്കില്ല എന്ന്…
മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍…
ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും…
പ്രണയ ബന്ധത്തില്‍ നേരിടേണ്ടി വന്ന ദുരിതം തുറന്നു…
ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച്…
തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…