മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി അശ്വന്ത് കോക്ക്. ജയിലര്‍ 2 ട്രെയിലര്‍ റിവ്യു വിഡിയോയിലാണ് യൂട്യൂബറുടെ പ്രതികരണം. തനിക്ക് തെറ്റ് പറ്റിയെന്നും ഇനി മേലില്‍ മദ്യപിച്ച് വാഹനം ഓടിക്കില്ലെന്നും അശ്വന്ത് പറയുന്നു. താന്‍ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യമാണ് മദ്യപിച്ച് വാഹനമോടിച്ചതെന്നും അശ്വന്ത് പറയുന്നു.
”എന്റെ വിഡിയോ ഇനി കാണണ്ട, ഞാന്‍ ഭയങ്കര മോശക്കാരന്‍ ആണെന്ന് പലരും പറയുന്നു. ഞാനത് അംഗീകരിക്കുന്നു. തെറ്റുകള്‍ സംഭവിക്കും. മനുഷ്യന് തെറ്റുകള്‍ പറ്റും. പെന്‍സിലിന്റെ പുറകില്‍ എന്തിനാണ് ഇറേസര്‍ എന്ന് പണ്ട് ജോണ്‍ ഡണ്‍ ചോദിച്ചിട്ടുണ്ട്. പെന്‍സിലിന്റെ പുറകില്‍ ഇറേസര്‍ വെക്കുന്നത് എഴുതുമ്പോള്‍ തെറ്റും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്.” അശ്വന്ത് പറയുന്നു.
”മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. പക്ഷെ ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്. ഇനിയൊരിക്കലും ചെയ്യില്ല. എന്നെ ഒരിക്കല്‍ കൂടെ മദ്യപിച്ച് വാഹനമോടിക്കുന്നതായി ആര്‍ക്കും കാണാന്‍ സാധിക്കില്ല. കേരള പൊലീസിന് അതിനുള്ള അവസരം ഞാന്‍ കൊടുക്കില്ല.” എന്നും അശ്വന്ത് പറയുന്നു.
തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…
പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…
വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…