ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത ‘അവറാച്ചൻ ആൻഡ് സൺസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു മികച്ച ഫാമിലി കോമഡി എന്റർടൈനറാണ് ഇതെന്നാണ് ആദ്യ ഷോകൾ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. തന്ത വൈബ് അല്ല, ഒരു ഒന്നൊന്നര ‘വൈബ് തന്ത’യായിട്ടാണ് ബിജു മേനോൻ ഈ ചിത്രത്തിൽ കളം നിറഞ്ഞു ആടുന്നത്.
ഒരു അച്ഛനും അദ്ദേഹത്തിന്റെ രണ്ട് മക്കളും കടന്നുപോകുന്ന രസകരമായ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ബിജു മേനോന്റെ തകർപ്പൻ കോമഡി ടൈമിംഗിനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി എന്നിവരുടെ പ്രകടനങ്ങളും തിയേറ്ററുകളിൽ വലിയ രീതിയിൽ ചിരി ഉണർത്തുന്നുണ്ട്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിച്ച ചിത്രം ഒക്ടോബർ ആദ്യവാരത്തിലെ അവധി ദിവസങ്ങളിൽ കുടുംബസമേതം കണ്ടിരിക്കാൻ പറ്റിയ ഒരു ക്ലീൻ എന്റർടൈനർ തന്നെയാണ്.
അതീവ സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ…
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ…
സോഷ്യൽ മീഡിയയിലെ തനതായ ഫാഷൻ സ്റ്റേറ്റ്‌മെന്റുകൾ കൊണ്ട്…
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…