ഫഹദ് ഫാസിൽ നായകനാകുന്ന ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടി കൊച്ചി ലുലു മാളിൽ ഗംഭീരമായി . സംവിധായകൻ എസ്.എസ്. രാജമൗലി മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ, ചിത്രത്തെക്കുറിച്ചും ഫഹദിനോടുള്ള തന്റെ ആരാധനയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
ചിത്രത്തിന്റെ ആമുഖ രംഗത്തിന് ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഫഹദും രാജമൗലിയും മോഹൻലാലും ഒരുമിക്കുന്ന ഈ അപൂർവ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തെ വേറിട്ടതാക്കുന്നതെന്ന് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഫാന്റസി കുടുംബ ചിത്രമായ ഇത്, ബാലതാരം സാറ പലേക്കറിനൊപ്പമാണ് ഫഹദ് പ്രധാന വേഷത്തിൽ എത്തുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു കുടുംബ ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ശശാങ്ക് വ്യക്തമാക്കി.
നേരത്തെ സെപ്റ്റംബർ 11ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം ഒക്ടോബർ 2ലേക്കാണ് മാറ്റിവെച്ചത്. ആർക്ക മീഡിയ വർക്‌സും ഷോയിംഗ് ബിസിനസും ചേർന്ന് നിർമിക്കുന്ന ചിത്രം, കേരളത്തിൽ ഭാവന റിലീസാണ് വിതരണം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒക്ടോബർ രണ്ടിന് ലോകമെമ്പാടും ചിത്രം തിയേറ്ററുകളിലെത്തും.
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…
എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…