Categories: Gossips

‘വെട്ട’ത്തിലെ ആ തീപ്പെട്ടി കൊള്ളി ഇതാ ഇവിടെയുണ്ട്! നർത്തകിയായും സംവിധായികയായും തിളങ്ങുന്ന ഭാവ്‌ന പാനിയുടെ വിശേഷങ്ങൾ


മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്‌ന പാനി എന്ന നടിയെ നെഞ്ചിലേറ്റാൻ. എവർഗ്രീൻ കോമഡി ചിത്രം ‘വെട്ട’ത്തിലെ ‘വീണ’ എന്ന കഥാപാത്രത്തെ ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ദിലീപിന്റെ നായികയായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഭാവ്‌ന മുംബൈ സ്വദേശിനിയാണ്.


‘വെട്ടം’ സിനിമയ്ക്ക് ശേഷം ഭാവ്‌ന മലയാള ചലച്ചിത്ര രംഗത്ത് സജീവമല്ലായിരുന്നു. എന്നാൽ കലാലോകത്ത് അവർ ഏറെ തിരക്കിലായിരുന്നു എന്നതാണ് വാസ്തവം. മികച്ചൊരു ശാസ്ത്രീയ നർത്തകി കൂടിയായ ഭാവ്‌ന, ഒഡീസിയിലും കഥകിലും ഒപ്പം ബാലെയിലും ജാസിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ‘ഭാരതി’ എന്ന പേരിലുള്ള പ്രശസ്തമായ രാജ്യാന്തര മ്യൂസിക്കൽ സ്റ്റേജ് ഷോയിലൂടെ പത്തോളം വർഷം ലോകത്തിന്റെ വിവിധ കോണുകളിൽ അവർ നൃത്തം അവതരിപ്പിച്ചു. കൂടാതെ പ്രശസ്ത ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായുടെ ‘മോറ്റ്‌ലി’ എന്ന തിയേറ്റർ ഗ്രൂപ്പിൽ 12 വർഷത്തോളം ഭാവ്‌ന സജീവമായി പ്രവർത്തിക്കുകയും ചെയ്തു.


വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ‘ആമയും മുയലും’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ഭാവ്‌ന വീണ്ടും മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ഹൊറർ-കോമഡി ചിത്രമായ ‘ഭൂത് ബംഗ്ല’ എന്ന സിനിമയിലും ഭാവ്‌ന ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

നല്ലൊരു കഥാപാത്രം ലഭിച്ചാൽ മലയാളത്തിലേക്ക് വീണ്ടും മടങ്ങിവരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഭാവ്‌ന വ്യക്തമാക്കിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

13 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

20 hours ago